ബെയ്ജിംങ്:  കിം ജോംഗിന്റെ മരണശേഷം ഏകാധിപത്യത്തില്‍ നിന്നും ഉത്തരകൊറിയ കൂട്ടുത്തരവാദിത്തത്തിലേക്ക് മാറുന്നതായി റിപ്പോര്‍ട്ട്. കിം ജോംഗിനുശേഷം അദ്ദേഹത്തിന്റെ മകന്‍ കിം ജോംഗ് ഉന്നിന് അധികാരം കൈമാറുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിനൊപ്പം സൈന്യവും അധികാരം പങ്കിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കിം ജോംങ് ഉന്നുമായി സഖ്യമുണ്ടാക്കാമെന്ന് സൈന്യം അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായാണ് വിവരം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അധികാരം കിം ജോംങ് കുടുബത്തിനായിരുന്നു പരമ്പരാഗതമായി കൈമാറി വന്നത്.

വളരെയേറെ വിശ്വാസ്യതയുള്ള ഉറവിടത്തില്‍ നിന്നാണ് ഈ വാര്‍ത്ത ലഭിച്ചതെന്ന് ന്യൂസ് ഏജന്‍സിയായ റോയിറ്റേഴ്‌സ് പറയുന്നു. 2006ല്‍ ഉത്തരകൊറിയയുടെ ആദ്യ ആണവപരീക്ഷണം നടക്കുന്നതിന് മുമ്പ് ഇവര്‍ വിവരം അറിയിച്ചതായും റോയ്‌റ്റേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്ത ശരിയാണെങ്കില്‍ 1948ല്‍ ഉത്തര കൊറിയ രൂപീകൃതമായതിനുശേഷം ആദ്യമായാണ് കൊറിയ കൂട്ടുത്തരവാദിത്തം തിരഞ്ഞെടുക്കുന്നത്. കിം ജോംഗ് ഉന്നും അദ്ദേഹത്തിന്റെ അങ്കിളിനും, സൈന്യത്തിനുമായിരിക്കും കൂട്ടുത്തരവാദിത്തം. കിം ജോംഗ് ഇല്ലും അദ്ദേഹത്തിന്റെ അച്ഛന്‍ കിം രണ്ടാമന്‍ സങ്ങും കൊറിയ കണ്ട ശക്തരായ നേതാക്കന്മാരായിരുന്നു.

Malayalam news

Kerala news in English