എഡിറ്റര്‍
എഡിറ്റര്‍
ഉത്തരകൊറിയ എന്ന പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ട്രംപ്
എഡിറ്റര്‍
Friday 26th May 2017 9:31pm

 

ഇറ്റലി: ഉത്തര കൊറിയ എന്ന പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി 7 ഉച്ചകോടിയ്ക്ക് മുമ്പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെയുമായ് നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രസ്താവന.


Also read കാരന്തൂര്‍ മര്‍ക്കസിനു മുന്നിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധസമരം തുടരുന്നു; കോഴിക്കോട്-വയനാട് പാത ഉപരോധിച്ചു 


ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഉത്തരകൊറിയ എന്ന പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് ട്രംപ് ഷിന്‍സൊ അബെയോട പറഞ്ഞത്. ഇറ്റലിയിലെ ടോര്‍മിനയിയല്‍ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്ക് മുമ്പായാണ് ട്രംപും അബെയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

അമേരിക്കന്‍ വെല്ലുവിളികള്‍ തള്ളിക്കളഞ്ഞ് ഉത്തര കൊറിയ നിരന്തരം മിസൈല്‍ പരീക്ഷണം നടത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെയും അമേരിക്ക ഉത്തര കൊറിയക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.


Dont miss വീണ്ടും വ്യാജ പ്രചരണവുമായി ബി.ജെ.പി; പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ടതെന്ന പേരില്‍ പ്രചരിച്ച ഫോട്ടോ വാഹനപകടത്തില്‍ മരിച്ചയാളുടേത് 


‘ഇത് ലോകം നേരിടുന്ന വലിയ പ്രശ്‌നം തന്നെയാണ്, പക്ഷേ, അത് ഉടന്‍ പരിഹരിക്കപ്പെടും. അയല്‍ രാജ്യങ്ങള്‍ക്കു ഭീഷണിയായി ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി അവരുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു.

നേരത്തെ ആണവായുധങ്ങള്‍ കൈയ്യിലുള്ള ഭ്രാന്തന്‍ എന്ന് ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോംഗ് ഉന്നിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. ഇത് കഴിഞ്ഞ് ഏതാനും ദിവസം കഴിയും മുമ്പാണ് പുതിയ പ്രസ്താവനുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

Advertisement