എഡിറ്റര്‍
എഡിറ്റര്‍
ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസവുമായി ഉത്തര കൊറിയ; ഭീതി വിതച്ച് കിമ്മിന്റെ ‘പീരങ്കി ആക്രമണം’ (ചിത്രങ്ങള്‍)
എഡിറ്റര്‍
Wednesday 26th April 2017 9:33pm

സോള്‍, ദക്ഷിണ കൊറിയ: ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം നടത്തിയതായി ഉത്തര കൊറിയ. ഇതിന്റെ ചിത്രങ്ങള്‍ ഉത്തര കൊറിയ പുറത്തു വിട്ടു. അമേരിക്കന്‍ യുദ്ധക്കപ്പല്‍ കൊറിയന്‍ തീരത്തേക്ക് അടുക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനൊപ്പമാണ് പുതിയ വാര്‍ത്ത.

അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണാണ് കൊറിയന്‍ തീരത്തേക്ക് നീങ്ങുന്നത്. ദിവസങ്ങളായി നീളുന്ന ലോകത്തിന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതാണ് പുതിയ വാര്‍ത്ത.


Also Read: ‘സി.പി.ഐ.എമ്മിന്റേതല്ല, കേരളത്തിന്റെ യശസിനാണ് മണി മങ്ങലേല്‍പ്പിച്ചത്’; കുറ്റക്കാരനെന്ന് പാര്‍ട്ടി കണ്ടെത്തിയ മണി എങ്ങിനെ മന്ത്രി സഭയില്‍ തുടരുമെന്ന് രമേശ് ചെന്നിത്തല


തങ്ങളുടെ പീരങ്കിപ്പടയുടെ ശക്തി ലോകത്തിന് മുന്നില്‍ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ്-ഉന്‍ സൈനികാഭ്യാസം നടത്തിയത്. ഇതോടെ, ആരോടും ഏറ്റുമുട്ടാന്‍ തക്ക ശക്തി തങ്ങള്‍ക്ക് ഉണ്ടെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കൊറിയ.

അമേരിക്കയുടെ മുങ്ങിക്കപ്പലായ യു.എസ്.എസ് മിഷിഗണ്‍ ദക്ഷിണ കൊറിയന്‍ തീരത്ത് എത്തിയപ്പോഴാണ് ഉത്തര കൊറിയ സൈനികാഭ്യാസം നടത്തിയത്. കൊറിയന്‍ പീപ്പിള്‍സ് ആര്‍മ്മിയുടെ 85-ആം സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് ഉത്തര കൊറിയയുടെ സൈനികാഭ്യാസം.

സൈനികാഭ്യാസം കാണാന്‍ കിം ജോംഗ്-ഉന്‍ നേരിട്ട് എത്തിയെന്നാണ് അറിയുന്നത്. സമാധാനം നിലനിര്‍ത്താനായുള്ള ശ്രമങ്ങള്‍ തുടരുമെന്നാണ് ചൈന അറിയിച്ചത്. ജപ്പാനും അമേരിക്കയും വിഷയത്തില്‍ ചൈന ഇടപെടണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ചിത്രങ്ങള്‍:

 

Advertisement