Administrator
Administrator
ചര്‍ച്ചകള്‍ക്ക് തയ്യാര്‍: ഉ. കൊറിയ
Administrator
Tuesday 6th October 2009 11:16am

north-korea-nuclear

ബീജിങ്: ആണവ നിരായുധീകരണ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് ഉത്തര കൊറിയന്‍ ഭരണകൂടം വ്യക്തമാക്കിയതായി ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.

ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന ചെനീസ് പ്രധാനമന്ത്രി വെന്‍ ജിയബാവോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉത്തര കൊറിയ ഭരണാധികാരി കിങ് ജോങ് ഇല്‍ ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെട്ടാല്‍ ഉഭയകക്ഷിചര്‍ച്ചകള്‍ക്കും ആണവനിരായുധീകരണം ലക്ഷ്യമിടുന്ന ആറു രാഷ്ട്ര ചര്‍ച്ചകള്‍ക്കും ഉത്തര കൊറിയ തയ്യാറാണെന്ന് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയംആണവായുധമുക്തമാക്കാനുള്ള ആറംഗ രാഷ്ട്ര ചര്‍ച്ചകളില്‍ പങ്കെടുക്കാമെങ്കില്‍ ഉത്തര കൊറിയയുമായി സംഭാഷണത്തിന് തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കി. കൊറിയ ഉപഭൂഖണ്ഡത്തെ ആണവായുധമുക്തമാക്കാനുള്ള ഏതുനീക്കത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇയാന്‍ കെല്ലി പറഞ്ഞു.

ഏപ്രിലില്‍ ആറു രാഷ്ട്ര ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുന്നതായി ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന മെയില്‍ രാജ്യത്തെ രണ്ടാമത്തെ അണു പരീക്ഷണവും നടത്തുകയും ചെയ്തു. പ്രഖ്യാപിതമായ പ്ലൂട്ടോണിയം അധിഷ്ഠിത ആണവപദ്ധതിക്കൊപ്പം കൂടുതല്‍ ആണവായുധങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് അടുത്തെത്തിയതായി സെപ്റ്റംബര്‍ നാലിന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു.

Advertisement