സോള്‍: ദക്ഷിണ കൊറിയയുടെ യുദ്ധരഹസ്യങ്ങള്‍ ഉത്തരകൊറിയ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചോര്‍ത്തിയവയില്‍ യു.എസുമായി ബന്ധപ്പെട്ടുള്ള രേഖകളുമുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകാറിയയുടെ ഹാക്കര്‍മാരാണ് ദക്ഷിണകൊറിയയുടെ പ്രതിരോധ ശൃംഖലയില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തിയത്.

235 ജിഗാബൈറ്റ് വരുന്ന ഫയലുകള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നഷ്ടമായ ഫയലുകളില്‍ ഓപ്പറേഷണല്‍ പ്ലാന്‍ 5015 എന്ന തന്ത്രപ്രധാനഫയലുമുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെ എങ്ങനെ വധിക്കണമെന്നതടക്കമുള്ള പദ്ധതികളടങ്ങിയതാണ് പ്ലാന്‍ 5015.

Subscribe Us:

Also Read: വെള്ളിത്തിരയില്‍ നിന്നും കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ തലപ്പത്തേക്ക്; രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പിന്നിലെ മാറ്റത്തിന്റെ തലച്ചോറായി രമ്യ


ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് റീ ചോല്‍ ഹീല്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപ് ഉത്തരകൊറിയക്കെതിരെ നിരന്തരം യുദ്ധഭീഷണി മുഴക്കുന്നതിനിടെ യു.എസിന്റെ തന്ത്രപ്രധാന സഖ്യകക്ഷിയായ ദക്ഷിണകൊറിയയുടെ യുദ്ധരഹസ്യങ്ങള്‍ ചോര്‍ന്നത് മൊത്തത്തില്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ചോര്‍ത്തപ്പെട്ട രേഖകള്‍ ഏതൊക്കെയാണെന്നത് പോലും ഇതുവരെ ദക്ഷിണകൊറിയയ്ക്ക് തിരിച്ചറിയാനായിട്ടില്ല. ചോര്‍ത്തപ്പെട്ട 235 ജിഗാബൈറ്റ് ഡാറ്റയില്‍ 20 ശതമാനം മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ദക്ഷിണകൊറിയന്‍ സ്പെഷ്യല്‍ ഫോഴ്സുമായി ബന്ധപ്പെട്ട രേഖകള്‍, യു.എസുമായി നടത്തുന്ന സംയുക്ത സൈനിക പരിശീലനത്തിന്റെ വിവരങ്ങള്‍, സൈന്യത്തിന്റെ കൈവശമുള്ള ആയുധങ്ങള്‍, സംവിധാനങ്ങള്‍, എന്നിവയുടെ വിവരങ്ങളെല്ലാം ചോര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

വിദഗ്ദ്ധപരിശീലനം നേടിയ 6800 ഹാക്കര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘത്തെ വച്ചാണ് ഉത്തരകൊറിയ തങ്ങളെ ആക്രമിക്കുന്നതെന്നാണ് ദക്ഷിണകൊറിയ ആരോപിക്കുന്നത്. 2014-ല്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ സോണിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.