സിയൂള്‍: ലോകരാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ആയുധ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. വടക്കന്‍ ജപ്പാനു മുകളിലൂടെയാണ് ഇന്നു പുലര്‍ച്ചെയുണ്ടായ മിസൈല്‍ പരീക്ഷണം. കടലില്‍ പതിക്കുന്നതിനു മുന്നേയായിരുന്നു മിസൈല്‍ ജപ്പാന് മുകളിലൂടെ പോയത്.


Also read ദേരാ സച്ചാ സൗധ ആശ്രമത്തില്‍ മണ്ണിനടിയില്‍ ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെത്തി


വാര്‍ത്തയോട് പ്രതികരിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇത് അപ്രതീക്ഷിതമായ ഭീഷണിയാണെന്ന് പറഞ്ഞു. അമേരിക്കയുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് നിരന്തരം ആയുധ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ ജപ്പാനെ ലക്ഷ്യം വക്കുന്നത് അപൂര്‍വമാണ്.

ഇന്നു പുലര്‍ച്ചെ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍നിന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ പസഫിക് സമുദ്രത്തിലാണ് വീണത്. 2009നു ശേഷം ഉത്തരകൊറിയ ജപ്പാനെ ലക്ഷ്യമിടുന്നത് ഇതാദ്യമായാണ്.


Dont Miss: പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കുമെന്ന പ്രസ്താവനയക്ക് പിന്നാലെ ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലിസ്


കഴിഞ്ഞ ശനിയാഴ്ചയും സമാധാന ചര്‍ച്ചകളും മുന്നറിയിപ്പുകളും അവഗണിച്ച് ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. മൂന്ന് ഹ്രസ്വദൂര മിസൈലുകളാണ് ശനിയാഴ്ച പരീക്ഷിച്ചത്. അമേരിക്കയുടെ ശക്തമായ വിലക്കുകളും മുന്നറിയിപ്പുകളും നിലനില്‍ക്കേ ജപ്പാനെ ലക്ഷ്യമിട്ട് നടത്തിയ പരീക്ഷണം അമേരിക്കയുടെ സഖ്യരാഷ്ട്രത്തെ ഭീഷണിപ്പെടുത്തി ശക്തിതെളിയിക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.