എഡിറ്റര്‍
എഡിറ്റര്‍
കിം ജോങ് ഉന്നിനെ വധിക്കാനുള്ള അമേരിക്കന്‍ പദ്ധതി തകര്‍ത്തതായി ഉത്തരകൊറിയ
എഡിറ്റര്‍
Friday 5th May 2017 5:29pm

 

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ദക്ഷിണ കൊറിയയും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി തകര്‍ത്തുവെന്ന് ഉത്തരകൊറിയ. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി തകര്‍ത്തെന്നാണ് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി ആവകാശപ്പെടുന്നത്.


Also read ‘ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യ’; വംശീയ ആക്രമണം, മനുഷ്യാവകാശ ലഘനം; യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം


തങ്ങളുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തു വിട്ട പ്രസ്താവനയിലാണ് ഉത്തരകൊറിയ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 16 ന് പ്യോങ്ഗാങ്ങില്‍ നടന്ന പരിപാടിക്കിടെ കിം ജോങിനെ വധിക്കാനായിരുന്നു ശ്രമമെന്നും ജൈവ രാസ പദാര്‍ഥങ്ങളുപയോഗിച്ചായിരുന്നു വധശ്രമമെന്നുമാണ് വാര്‍ത്താ ഏജന്‍സി പറയുന്നത്.

ഉത്തരകൊറിയന്‍ പൗരനെ വാടകയ്‌ക്കെടുത്താണ് കൃത്യനിര്‍വഹണത്തിന് ശ്രമിച്ചിരുന്നതെന്നും ഇതിനായി കിം എന്ന് പേരുള്ള പൗരനെ സി.ഐ.എയും ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസും വാടകയ്ക്ക് എടുത്തിരുന്നുവെന്നും ഇയാളെ തങ്ങള്‍ കണ്ടെത്തിയെന്നും ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

‘റേഡിയോ ആക്ടീവ് വസ്തുക്കളോ വിഷമുള്ള നാനോ വസ്തുക്കളോ ശരീരത്തില്‍ പ്രവേശിപ്പിച്ച് വധിക്കാനായിരുന്നു ഏജന്‍സികള്‍ പദ്ധതിയിട്ടിരുന്നത്. ഇത്തരം വസ്തുക്കള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിപ്പിക്കാന്‍ വളരെ ദൂരെ നിന്ന് കഴിയുമെന്നും എന്നാല്‍ ഇതിന്റെ ഫലം പുറത്ത് വരാന്‍ മാസങ്ങള്‍ കഴിയു’മെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

പദ്ധതി തകര്‍ത്തെന്നവകാശപ്പെട്ടെങ്കിലും ഏത് രീതിയിലാണ് പദ്ധതി മനസ്സിലാക്കിയതെന്നോ തിരിച്ചറിഞ്ഞ വാടക കൊലയാളിയായ കിംമിനെ എന്ത് ചെയ്‌തെന്നോ വ്യക്തമാക്കാന്‍ ഏജന്‍സി തയ്യാറായിട്ടില്ല.

Advertisement