എഡിറ്റര്‍
എഡിറ്റര്‍
‘പ്രകോപനം അവസാനിപ്പിക്കാതെ’; വീണ്ടും മിസൈല്‍ പരീക്ഷണമായി ഉത്തര കൊറിയ; പരീക്ഷണം പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍
എഡിറ്റര്‍
Saturday 29th April 2017 10:55am

 

സോള്‍: വീണ്ടും ആയുധ പരീക്ഷണവുമായി ഉത്തര കൊറിയ. തലസ്ഥാനമായ പോങ്യാങ്ങിന് വടക്കാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. ഹൃസ്വദൂര മിസൈല്‍ പരീക്ഷണമാണ് നടത്തിയതെന്നും ഇത് പരാജയമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Also read 55 വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ട് ചീത്തപ്പേരല്ലാതെ ഒന്നും സമ്പാദിച്ചിട്ടില്ല: എംഎം മണി 


പ്രാദേശിക സമയം പുലര്‍ച്ചെ 5.30 നായിരുന്നു പരീക്ഷണം നടന്നതെന്ന് ഉത്തര കൊറിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. യുദ്ധഭീതിയിലേക്ക് ലോകത്തെ നയിക്കുന്ന ഉത്തര കൊറിയ നിരന്തരം ആയുധ പരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്.

പരീക്ഷണങ്ങളില്‍ നിന്നു ഉത്തര കൊറിയയെ തടയാന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും മിസൈല്‍ പരീക്ഷണവുമായ് രാജ്യം രംഗത്തെത്തിയത്. ഉത്തര കൊറിയയ്ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് യു.എസ് വ്യക്തമാക്കുകയും ചെയ്തു.

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം അമേരിക്കയും ദക്ഷിണ കൊറിയയും സ്ഥീരീകരിച്ചിട്ടുണ്ട്. പരീക്ഷണം നടന്നതായി വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റും ചെയ്തിട്ടുണ്ട്. നേരത്തെ രാജ്യങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ലംഘിച്ചാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഏത് ആക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്ന നിലപാടിലാണ് ഉത്തര കൊറിയ

Advertisement