ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ 92ശതമാനം ജനങ്ങളും ദുരഭിമാനകൊലയെ അംഗീകരിക്കുന്നില്ലെന്ന് ദേശീയ വനിത കമ്മീഷന്റെ സര്‍വ്വേ.

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും യുവതിയുവാക്കളിലാണ് സന്നദ്ധസംഘടനയായ ശക്തി വാഹിനി സര്‍വ്വേ നടത്തിയത്. ഖാപ് പഞ്ചായത്തും മറ്റും അവകാശ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നു 46 ശതമാനവും വിശ്വസിക്കുന്നു. ഗോത്രപ്രശ്‌നങ്ങള്‍ കൈകാര്യ ചെയ്യുന്നത് ശരിയാണെന്ന് 48 ശതമാനവും കരുതുന്നുണ്ടെങ്കിലും 66ശതമാനവും മിശ്രവിവാഹത്തിനു എതിരാണ്.

ഒരേ ജാതിയിലും ഗോത്രത്തിലുമുള്ള കമിതാക്കള്‍ വിവാഹം കഴിക്കുന്നത് ഖാപ് പഞ്ചായത്ത് ശക്തമായി എതിര്‍ത്തത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.
പ്രണയവിവാഹങ്ങളെ കുടുംബത്തിനകത്തുതന്നെ എതിര്‍ക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും പറയുന്നു

600 പേരില്‍ നടത്തിയ സര്‍വേയില്‍ 92ശതമാനവും ദുരഭിമാനകൊലയ്ക്ക് എതിരാണെന്നു വ്യക്തമാക്കി.ഖാപ് പഞ്ചായത്തിന്റെ ദിഖത്തുകളെ 71 ശതമാനംപേരും തള്ളികളഞ്ഞു. ഏങ്കിലും ദുരഭിമാനകൊലപാതകങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള പുതിയനിയമത്തെ വെറും 32 ശതമാനം പേരാണ് പിന്തുണച്ചത്.

സര്‍വേയില്‍ പങ്കെടുത്ത എല്ലാവരും ഖാപ് പഞ്ചായത്തുകള്‍ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങള്‍ നിയമം കൈയിലെടുക്കുന്നതിനെ നിശീതമായി എതിര്‍ത്തു. കോടതികള്‍ പുറപ്പെടുവിക്കുന്ന പല നിര്‍ദ്ദേശങ്ങളും അറിവില്ലായ്മ കൊണ്ട് അറിയുന്നില്ലെന്നും മാധ്യമങ്ങളിലൂടെ അവയെ കൂടുതലാളുകളിലേക്ക് പകര്‍ന്നു നല്‍കണമെന്നും സര്‍വ്വേയില്‍ അഭിപ്രായമുയര്‍ന്നു. സാധാരണക്കാരെ കൂടാതെ 300 പേലിസ് ഉദ്യോഗസ്ഥരും സര്‍വേയില്‍ പങ്കെടുത്തു.

കഴിഞ്ഞ നാലുവര്‍ഷമായി ജീവന് ഭീഷണി നേരിട്ട 560 കേസുകളാണ് ശക്തി വാഹിനി പഠിച്ചത്. ഇതില്‍ 121 പേര്‍കൊല്ലപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ 48 പേര്‍ കൊല്ലപ്പെട്ടപ്പോള്‍, ദല്‍ഹിയില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. ഹരിയാനയില്‍ 41 പേരും മറ്റു സംസ്ഥാനങ്ങളില്‍ 17 പേരുമാണ് ദുരഭിമാനകൊലയ്ക്ക് ഇരയായത്.

എന്നാല്‍ പല ദുരഭിമാനം കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ് വെറു കൊലപാതകങ്ങളുടെ ഗണത്തിലാണ് ഇവപെടുന്നതെന്നും സര്‍വ്വേ വ്യക്തമാക്കി.

പഠനം നടത്തിയ 560 കേസുകളില്‍ 465 ഉം(83.3%) മിശ്രവിവാഹമായിരുന്നു. ഗോത്ര പ്രശ്‌നം 3.2 ശതമാനം മാത്രമേ വരുന്നുള്ളൂ.