ബാഗ്ദാദ്: മാസങ്ങളായി ഇറാഖില്‍ നിലലിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരമമിട്ട് നൂറി അല്‍ മാലിക്കിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാംവട്ടമാണ് ഈ ഷിയാവിഭാഗക്കാരനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജലാല്‍ തലബാനിയാണ് മാലിക്കിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. എന്നാല്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സുന്നിപിന്തുണയുള്ള കക്ഷിയായ അല്‍ ഇറാക്കിയ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതിനിടെ മാലിക്കിയെ പ്രധാനമന്ത്രിയായി നിയമിച്ചതിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിനന്ദിച്ചു. മാലിക്കിയുടെ തിരഞ്ഞെടുപ്പോടെ ഇറാഖിലെ രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന് ഒബാമ പ്രതീക്ഷ പ്രകടിപ്പിച്ചു.