എഡിറ്റര്‍
എഡിറ്റര്‍
പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി
എഡിറ്റര്‍
Thursday 1st November 2012 3:39pm

ന്യൂദല്‍ഹി: രാജ്യത്തെ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ക്കാണ് വില വര്‍ദ്ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 26.50 രൂപയാണ് കൂട്ടിയത്.

Ads By Google

ഇന്ന് ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗമാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയിരുന്നു.

ഇതിന് ശേഷം മൂന്നാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. പാചകവാതകം വന്‍ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്ന് വാദത്തില്‍ 150 രൂപ കമ്പനികള്‍ ആദ്യം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാനായി 12 രൂപ വര്‍ധിപ്പിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റിലയന്‍സിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചതെന്നാണ് അനുമാനം

Advertisement