Categories

കെ സു­ധാ­ക­ര­നെ­തിരെ­ ജാ­മ്യ­മില്ലാ വ­കു­പ്പു പ്ര­കാ­രം കേ­സ്

k-sudhakaranകണ്ണൂര്‍ : ത­ഹ­സില്‍­ദാ­രെയും ഉ­ദ്യോ­ഗ­സ്ഥ­രെയും ഭീ­ഷ­ണി­പ്പെ­ടു­ത്തി­യെ­ന്ന പ­രാ­തി­യില്‍ കെ സു­ധാ­ക­രന്‍ എം പി­ക്കെ­തി­രെ ജാ­മ്യ­മില്ലാ വ­കു­പ്പ് പ്ര­കാ­രം കേ­സെ­ടുത്തു. കണ്ണൂര്‍ നിയമ സ­ഭാമണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം പി. കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം താലൂക്കോഫീസിലെത്തി തഹസില്‍ദാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടു­ത്തി­യ­തി­നാണ് കണ്ണൂര്‍ ടൗണ്‍ പോ­ലീ­സ് കേസെടുത്തിരിക്കു­ന്നത്.

ഇ­തു സം­ബ­ന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍, പോലീസ് സൂ­പ്രണ്ടി­ന് പ­രാതി നല്‍­കു­ക­യാ­യി­രുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, സര്‍ക്കാര്‍ ഓഫീസില്‍ അതിക്രമിച്ച് കടക്കല്‍, മോശമായ ഭാഷാ പ്രയോഗം എന്നീ കുറ്റങ്ങളാണ് സുധാകരന് മേല്‍ ആരോപിച്ചിട്ടുള്ളത്.

സി പി ഐ എമ്മും ജില്ലാ ക­ല­ക്ടറും ന­ടത്തി­യ ഗൂഢാ­ലോ­ച­ന­യാ­ണ് ത­നി­ക്കെ­തി­രെ­യു­ള്ള കേ­സെ­ന്ന് കെ സു­ധാ­ക­രന്‍ പ്ര­തി­ക­രിച്ചു. തനിക്കെതിരെ കേസെടുത്ത് ഭയപ്പെടുത്തിക്കളയാമെന്നത് സി പി ഐ എമ്മിന്റെ വ്യാമോ­ഹ­മാ­ണെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

Comments are closed.