ചെന്നൈ: മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടകേസില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് എട്ടു തമിഴ് താരങ്ങള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. സൂപ്പര്‍ താരങ്ങളായ സൂര്യ, ശരത്കുമാര്‍, സത്യരാജ് തുടങ്ങിയ നടന്മാര്‍ക്കെതിരെയാണ് ഊട്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.


Also read ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ രശ്മി ആര്‍ നായരുടെ കോളം പിന്‍വലിച്ചു; പിന്‍വലിച്ചതിനു പിന്നില്‍ സംഘപരിവാര്‍ അജയണ്ടയെന്ന് രശ്മി നായര്‍ 


തമിഴ്‌നടിര്‍ സംഘത്തിന്റെ പ്രവര്‍ത്തകരായ താരങ്ങള്‍ക്കെതിരെയാണ് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ എം റൊസാരിയോ പരാതി നല്‍കിയത്. സൂര്യക്കും സത്യരാജിനും ശരത്കുമാറിനും പുറമെ അരുണ്‍ വിജയ്, വിവേക്, ചേരന്‍, ശ്രീപ്രിയ എന്നിവര്‍ക്കെതിരെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2009ല്‍ നടന്ന ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റൊസാരിയോ പരാതി നല്‍കിയിരുന്നത്. ഒരു നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ തമിഴ്പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെതിരെ താരസംഘടനയായ നടികര്‍ സംഘം രംഗത്തെത്തുകയും വന്‍തോതിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.


Dont miss പിണറായി സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ഇടതു പക്ഷത്തിന് ചിതയൊരുങ്ങുന്നു: രാധാകൃഷ്ണന്‍ എം.ജി 


പ്രതിഷേധത്തില്‍ താരങ്ങള്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് കേസ്. നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണയെ ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ജി നല്‍കിയിരുന്നത്.
നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.