കോഴിക്കോട്: നോക്കുകൂലിയെ ശക്തമായി നേരിടുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. നോക്കുകൂലി വാങ്ങുന്നത് പിടിച്ചുപറിയായി കണക്കാക്കി കേസെടുക്കുമെന്ന് കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഡി.ജി.പി പറഞ്ഞു. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നിരിട്ടിയായി വര്‍ധിപ്പിക്കുമെന്നും എമിഗ്രേഷന്‍ ജോലികള്‍ കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഡിജിപി വ്യക്തമാക്കി.

Subscribe Us: