എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാന്നിദ്ധ്യമുറപ്പിക്കാന്‍ നോക്കിയ 808 ഇന്ന് പുറത്തിറങ്ങും
എഡിറ്റര്‍
Wednesday 6th June 2012 10:26am

ന്യൂദല്‍ഹി : സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തങ്ങളുടെ സാന്നിദ്ധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായി നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 808 ഇന്നു വിപണിയിലിറങ്ങും.

41 മെഗാപിക്‌സലാണ് ഇതിന്റെ ക്യാമറ. 512 എം. ബി. റാമുള്ള 808 ന് 1.3 ജി.എച്ച്.ഇസെഡ് പ്രോസസറാണുള്ളത്. 16 ജി ബി യാണ് ഇതിന്റെ ഇന്റേണല്‍ മെമ്മറി. വൈഫൈ സൗകര്യവും ലഭ്യമാണ്.

ബ്ലൂടൂത്ത് 3.0, സ്റ്റീരിയോ എഫ്. എം. റേഡിയോ, എന്‍. എഫ്. സി കണക്ടിവിറ്റി, ജി. പി. എസ് എന്നിവയും ഇതിന്റെ മറ്റ് പ്രത്യേകതകളാണ്.
നോക്കിയയുടെ ലൂമിന 900, ലൂമിന 610 എന്നീ മോഡലുകളും ഈ മാസം വിപണിയിലിറങ്ങിയിരുന്നു.

Advertisement