ചെന്നൈ: രാജ്യത്തെ പ്രമുഖ മൊബൈല്‍ കമ്പനിയായ നോക്കിയയുടെ മൂന്ന് പുതിയ മോഡലുള്‍ വിപണിിലെത്തി. സി 2-03, സി 2-06, സി 2-02 എന്നീ മോഡലുകളാണ് നോക്കിയ പുതുതായി പുറത്തിറക്കിയത്. ഇതില്‍ സി 2-03 ഉം, സി 2-06 ന്റെയും ഇരു സിം കാര്‍ഡ് ഉപയോഗിക്കാവുന്ന മോഡലുകളും സി 2-02ന്റെ ഒറ്റ സിം കാര്‍ഡ് പതിപ്പുമാണ് അവതരിപ്പിച്ചത്.

ടച്ച് ആന്‍ഡ് ടൈപ്പ്, സ്ലൈഡിങ് സൗകര്യങ്ങളോട്കൂടിയ ഫോണുകളാണിവ. കൂടാതെ നോക്കിയ ബ്രൗസര്‍, നോക്കിയ മാപ്‌സ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്. 2 എം പി ക്യാമറ, 32 ജി.പി എക്‌സ്പാന്‍ഡബില്‍ മെമ്മറി സൗകര്യങ്ങളോട് കൂടിയ ഫോണില്‍ പത്ത് ഇന്ത്യന്‍ അപ്ലിക്കേഷനുകളുണ്ട്.

4000ത്തിനും 5000ത്തിനും ഇടയിലാണ് മൂന്ന് ഫോണുകളുടെയും വില വരുന്നത്. സി 2-02ന് 4289 രൂപ സി 2-03ന് 4949 രൂപ, സി 2-06ന് 5349രൂപ എന്നിങ്ങനെയാണ് വില.