എഡിറ്റര്‍
എഡിറ്റര്‍
കോള്‍ വരുമ്പോള്‍ അറിയിപ്പ് നല്‍കുന്ന ടാറ്റൂകളുമായി നോക്കിയ
എഡിറ്റര്‍
Wednesday 21st March 2012 12:00pm

മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍ പ്രതികരിക്കുന്ന ടാറ്റൂ വിപണികളിലേക്ക്. പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ആണ് അലാം നല്‍കുന്ന ടാറ്റുകളുമായി രംഗത്തു വരുന്നത്. വികസ്വര രാജ്യങ്ങളിലെ മാര്‍ക്കറ്റ് കുറഞ്ഞുവരുന്നതിനിടയിലാണ് നോക്കിയയുടെ പുതിയ പരീക്ഷണം.

കോളുകള്‍ വരുമ്പോഴും എസ്.എം.എസുകള്‍ വരുമ്പോഴും ഫോണിന്റെ ബാറ്ററി തീരാറാകുമ്പോഴുമെല്ലാം ഈ ടാറ്റു പ്രതികരിക്കും. എന്തിന് ഒരു മിസ്ഡ് കോള്‍ വന്നാല്‍ പോലും ടാറ്റു അറിയിപ്പ് തരും.

ഫെറോമാഗ്നനറ്റിക് മഷി ഉപയോഗിച്ചാണ് ടാറ്റു തയ്യാറാക്കുന്നത്. ചിത്രങ്ങള്‍ ശരീരത്തില്‍ വരിച്ചു ചേര്‍ക്കാം. തൊലിക്കടിയിലും ഈ ടാറ്റു വെയ്ക്കാം. പക്ഷേ, ചെറിയ ഒരു സര്‍ജറി വേണ്ടിവരുമെന്ന് മാത്രം.

കാന്തിക ശക്തികളുള്ള ടാറ്റൂകളുടെ പേറ്റന്റിനായി നോക്കിയ അപേക്ഷ നല്‍കി കഴിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പുറത്തുവിടുന്ന കാന്തിക തരംഗങ്ങളാണ് ടാറ്റുവിനെ പ്രവര്‍ത്തിപ്പിക്കുക.

Malayalam news

Kerala news in English

Advertisement