എഡിറ്റര്‍
എഡിറ്റര്‍
നോക്കിയ എക്‌സ് നാളെ ഇന്ത്യയിലവതരിപ്പിക്കും
എഡിറ്റര്‍
Monday 10th March 2014 12:07am

nokia-x

നോക്കിയ എക്‌സ് സ്മാര്‍ട്‌ഫോണ്‍ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും.

കഴിഞ്ഞ മാസം എം.ഡബ്ല്യു.സിയിലൂടെ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണുകളിലൊന്നാണ് നോക്കിയ എക്‌സ്.

X+, XL എന്നിവയാണ് എം.ഡബ്ല്യു.സിയിലവതരിപ്പിച്ച മറ്റ് ഫോണുകള്‍.

512 എംബിയുടെ നോക്കിയ എക്‌സ് വരുന്നത് 4ജിബിയുടെ മൈക്രോ എസ്ഡി കാര്‍ഡോടെയാണ്.

ആന്‍ഡ്രോയ്ഡ് വേര്‍ഷന്റെ ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇതില്‍ ജിമെയില്‍ ഗൂഗിള്‍ മാപ്‌സ് മുതലായ ഗൂഗിള്‍  സേവനങ്ങള്‍ ലഭ്യമാകുന്ന ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ലഭ്യമല്ല.

അതിന് പകരമായി നോക്കിയ തങ്ങളുടേത് മാത്രമായ ആന്‍ഡ്രോയ്ഡ് സ്റ്റോര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതില്‍ ഗൂഗിള്‍ സേവനങ്ങള്‍ക്ക് പകരം വെക്കാവുന്ന മിക്ക ടോപ്പ് ആപ്പുകളും ലഭ്യമാണ്.

അതിനര്‍ത്ഥം ഒരു ഗൂഗിള്‍ ആപ്പുകളും ലഭ്യമാകില്ല എന്നല്ല. യാന്‍ഡെക്‌സ് പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലൂടെ മിക്ക ആന്‍ഡ്രോയ്ഡ് ആപ്പുകളും ലഭ്യമാക്കാം.

75 ശതമാനം ആന്‍ഡ്രോയ്ഡ് ആപ്പുകളും ഫോണില്‍ ലഭ്യമാകുമെന്നാണ് നോക്കിയ അറിയിച്ചിരിക്കുന്നത്.

Advertisement