എഡിറ്റര്‍
എഡിറ്റര്‍
വിന്‍ഡോസ് 8 വേര്‍ഷനുമായി നോക്കിയ ലൂമിയ 920
എഡിറ്റര്‍
Thursday 6th September 2012 9:23am

ന്യൂയോര്‍ക്ക്: വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് നോക്കിയ. നോക്കിയ ലൂമിയ 920യാണ് ഇക്കൂട്ടത്തില്‍ പ്രധാനി. വിന്‍ഡോസ് ഫോണ്‍ 8 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Ads By Google

കുറഞ്ഞ വെളിച്ചത്തില്‍ പോലും വ്യക്തതയുള്ള ചിത്രങ്ങള്‍ നല്‍കുന്ന ക്യാമറയാണ് ഈ ഫോണിന്റെ പ്രത്യേകതകളിലൊന്ന്. വയര്‍ലെസ് ചാര്‍ജിങ് പോഡാണ് ഈ ഫോണിന്റെ ചാര്‍ജറായി ഉപയോഗിച്ചിരിക്കുന്നത്.

ലൂമിയ 920യെക്കാള്‍ അല്പം വില കുറഞ്ഞ ലൂമിയ 820ഉം നോക്കിയ പുറത്തിറക്കും. ലൂമിയ 920യില്‍ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ക്യാമറ ലെന്‍സ് ഇതിലില്ല. ന്യൂയോര്‍ക്കില്‍ വെച്ചാണ് പുതിയ ഫോണുകള്‍ നോക്കിയ പ്രഖ്യാപിച്ചത്.

യു.എസിലെ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനിയുടെ സി.ഇ.ഒകളിലൊരാളായ സ്റ്റീഫന്‍ എലോപ് വ്യക്തമാക്കി. ഐ.ഫോണ്‍, ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്ക് വന്‍ മാര്‍ക്കറ്റാണ് യു.എസില്‍.

ലൂമിയ ബ്രാന്റിലുള്ള ആദ്യ വിന്‍ഡോസ് ഫോണ്‍ കഴിഞ്ഞവര്‍ഷമാണ് നോക്കിയ പുറത്തിറക്കിയത്. വിന്‍ഡോസ് 7 സോഫ്റ്റ്‌വെയറായിരുന്നു ഇതില്‍ ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ നാല് മില്യണ്‍ ലൂമിയ ഫോണാണ് നോക്കിയ വിറ്റഴിച്ചത്.

Advertisement