Categories

നോക്കിയ ഡ്യുവല്‍ സിം ഫോണുകള്‍ പുറത്തിറക്കി

ചെന്നൈ: നോക്കിയ ആദ്യമായി ഡ്യുവല്‍ സിം ഫോണുകള്‍ പുറത്തിറക്കി. നോക്കിയ സി2-00 ഡ്യുവല്‍ സിം ഇന്റര്‍നെറ്റ്, നോക്കിയ എക്‌സ്1-01 ഡ്യുവല്‍ സിം മ്യൂസിക് ഫോണ്‍ എന്നിവയാണ് പുറത്തിറക്കിയത്.

നോകിയയുടെ ചെന്നൈ ഫാക്ടറിയില്‍ നിര്‍മ്മിച്ച ഇവ ഉപഭോക്താക്കള്‍ക്ക് വളരെ സൗകര്യപ്രദമായിരിക്കുമെന്ന് കമ്പനി വക്താക്കള്‍ അവകാശപ്പെടുന്നു.  32 ജി.ബി.യുള്ള നോക്കിയ സി2-00ല്‍ ഇന്‌റര്‍നെറ്റ് സൗകര്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു. അതേസമയം എക്‌സ്1-01ല്‍ മ്യൂസിക്കിനാണ് പ്രാധാന്യം.

ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ്‌ ഇത്തരത്തിലുള്ള ഫോണ്‍ ഡിസൈന്‍ ചെയ്തതെന്ന് നോകിയയുടെ ചെന്നൈ മേധാവിയായ പ്രകാശ് കടമ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയാണ് നോക്കിയയുടെ ഡ്യുവല്‍ സിം ഫോണുകള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നോക്കിയ സി2-00യ്ക്ക് 3000 രൂപയും നോക്കിയ എക്‌സ്1-01ന് 2000 രൂപയുമാണ് വില.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.