ഹെല്‍സിന്‍കി: നോക്കിയയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ലൂമിയ 920യുടെ വില്‍പന നവംബറില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് സോഫ്റ്റ്‌വെയറാണ് നോക്കിയ ലൂമിയ 920യില്‍ ഉപയോഗിച്ചിരിക്കുന്നത്.

ആപ്പിളിന്റെ ഐ ഫോണ്‍,  ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിട്ടുള്ള സാംസങ് ഗ്യാലക്‌സി പോലുള്ള ഫോണുകള്‍ എന്നിവയോടാണ് ലൂമിയ 920 മത്സരിക്കേണ്ടത്.

Ads By Google

മുന്‍ഗാമികളെപ്പോലെ കളര്‍ഫുള്‍ കവറുകളും റൗണ്ടഡ് എഡ്ജുകളുമാണ് ഈ ഫോണിനും. ബുധനാഴ്ചയാണ് നോക്കിയ ലൂമിയ 920യുടെ കാര്യം പ്രഖ്യാപിച്ചത്.

ലൂമിയ 920 എപ്പോള്‍ ഇറങ്ങുമെന്നോ, വില എത്രയായിരിക്കുമെന്നോയുള്ള കാര്യം നോക്കിയ ബുധനാഴ്ച പുറത്തുവിട്ടിരുന്നില്ല.

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യം നഷ്ടപ്പെട്ട നോക്കിയയുടെ മാര്‍ക്കറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ലൂമിയ 920യിലൂടെ നടത്തുന്നത്.