ന്യൂയോര്‍ക്ക്:  ഫിന്‍ലാന്റ് കമ്പനിയായ നോക്കിയയുടെ കമ്പോളത്തെ അട്ടിമറിച്ചുകൊണ്ട് കൊറിയന്‍ കമ്പനിയായ സാംസങ് കടന്നുവന്നുവെന്ന് മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പായ ഐ.ഡി.സിയുടെ വെളിപ്പെടുത്തല്‍.2010-ലെ 32.7 ശതമാനം കമ്പോളവിലയില്‍ നിന്ന് 27.9 ശതമാനത്തിലേക്ക് നോക്കിയയുടെ വിലയിടിഞ്ഞപ്പോള്‍ സാംസങ്ങിന്റെത് 29.1- ല്‍ നിന്നും 29.3-ലേക്ക് ഉയരുകയാണുണ്ടായത്.

സ്മാര്‍ട്ട് ഫോണ്‍ വില്‍പന മൊത്തം ഫോണുകളുടെ വില്‍പനയുടെ 47 ശതമാനമാണ്. എന്നാല്‍ ഈ മേഖലയിലും നോക്കിയയുടെ പ്രകടനം അപ്രധാനമായ കമ്പനികളുടെതിനേക്കാള്‍ മോശമായിരുന്നു.  വിന്‍ഡോസ്‌ ഫോണ്‍ 7 ഇറക്കിക്കൊണ്ട് തിരിച്ചുവരാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

7000-ത്തോളം തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാനുള്ള ശ്രമത്തിലാണ് നോക്കിയ. അതില്‍ 2000 തൊഴിലുകളും ഫിന്‍ലാന്റിലണ്.