Categories

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിനോട് കൂടിയ നോക്കിയ നോര്‍മാന്‍ഡി വിയറ്റ്‌നാമീസ് ഓണ്‍ലൈനില്‍ പട്ടികപ്പെടുത്തി

nokia-normandy

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണായ നോക്കിയ നോര്‍മാന്‍ഡിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിയറ്റ്‌നാമിലെ ഓണ്‍ലൈനില്‍ പട്ടികപ്പെടുത്തി.

വിയറ്റ്‌നാമിലെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലാണ് നോക്കിയ എക്‌സ് അകാ നോര്‍മാന്‍ഡിയെക്കുറിച്ചുള്ള വിവരങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.

480ഗുണം 854 പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയനാല് ഇഞ്ചിന്റെ ടി.എഫ്.ടി ഡിസ്‌പ്ലേയാണ് നോക്കിയ എക്‌സിന്റേത്.

1ജി.എച്ച്.സെഡ് ഡ്യുവല്‍ കോര്‍ സ്‌നാപ് ഡ്രാഗന്‍ 200 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയാണുള്ളത്.

ആന്‍ഡ്രോയ്ഡ് 4.4കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മൈക്രോ എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യും.

ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയ നോര്‍മാന്‍ഡിയില്‍ ത്രീ-ജി, വൈ-ഫൈ, ബ്ലൂടൂത്ത്, GPRS, EDGE, AGPS,  മൈക്രോ യു.എസ്.ബി തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ലഭ്യമാണ്.

4ജി.ബിയുടെ ഇന്‍ബില്‍ട് സ്‌റ്റോറേജ് ആണ് ഫോണിലുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ നൗ, ഗൂഗിള്‍ മാപ്‌സ്, കലണ്ടര്‍, യു-ട്യൂബ് മുതലായ ഗൂഗിള്‍ സേവനങ്ങളും ഫോണില്‍ ലഭ്യമാണ്.

എന്നാല്‍ ഫോണ്‍ എന്ന് ലഭ്യമാകുമെന്നോ വിലയെന്തെന്നോ തുടങ്ങിയ വിവരങ്ങള്‍ ലിസ്റ്റില്‍ നല്‍കിയിട്ടില്ല.

Tagged with: |