എഡിറ്റര്‍
എഡിറ്റര്‍
നോക്കിയ ലൂമിയ സീരീസ്‌ ഓണ്‍ലൈനില്‍
എഡിറ്റര്‍
Saturday 1st September 2012 10:34am

നോക്കിയ ലൂമിയ സീരീസിലെ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാം. നോക്കിയ ലൂമിയ 920 പ്യുവര്‍ വ്യൂ, ലൂമിയ 820 എന്നീ മോഡലുകളാണ് ഒണ്‍ലൈന്‍ ഷോപ്പില്‍ ലഭ്യമാകുക.

Ads By Google

വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളാണ് ഇവ. നോക്കിയ ലൂമിയ സീരിസിലെ ആദ്യ പ്യുവര്‍ വ്യൂ സ്മാര്‍ട്‌ഫോണാണ് ലൂമിയ 920. 4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ലൂമിയ 920 ക്ക് ഉള്ളത്. പുതിയ സ്മാര്‍ട്‌ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 4.3 ഇഞ്ച് ഡിസ്‌പ്ലേയുമായിതന്നെയാണ് ലൂമിയ 820 ഉം എത്തുന്നത്.

സെപ്റ്റംബര്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റിനൊപ്പമാവും നോക്കിയ പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഔദ്യോഗികമായി അവതരിപ്പിക്കുക.

Advertisement