എഡിറ്റര്‍
എഡിറ്റര്‍
നോക്കിയ ലൂമിയ 920ന് വയര്‍ലെസ് ചാര്‍ജിങ്ങെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 4th September 2012 11:30am

ന്യൂദല്‍ഹി: നോക്കിയ ലൂമിയ 920 വയര്‍ലെസ് ചാര്‍ജിങ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ടെക്‌നോളജി ബ്ലോഗായ ദ വേര്‍ജാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സെപ്റ്റംബര്‍ അഞ്ചിന് മൈക്രോസോഫ്റ്റും നോക്കിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിലാണ് നോക്കിയ ലൂമിയ 920 പുറത്തിറക്കുന്നത്.

ഇന്‍ഡക്ടീവ് മെത്തേഡ് ഉപയോഗിച്ചാണ് നോക്കിയ ലൂമിയ 920ന് ചാര്‍ജിങ് സപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് ബ്ലോഗില്‍ പറയുന്നത്. ഇതിനായി ഒരു ചാര്‍ജിങ് പാഡുമായി ഈ ഡിവൈസ് ബന്ധിപ്പിക്കുകയാണ് ചെയ്യുക. ഇത് Qi വയര്‍ലസ് പവ്വര്‍ സ്റ്റാര്‍ഡേര്‍ഡ് സപ്പോര്‍ട്ട് ചെയ്യുമെന്നും ബ്ലോഗില്‍ പറയുന്നു.

Ads By Google

നോക്കിയ ലൂമിയ 920യുടെ ചാര്‍ജിങ് പാഡിന്റെ ചിത്രവും ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഫോണ്‍ എന്ന തെറ്റിദ്ധരിക്കുന്ന രീതിയിലാണ് ചാര്‍ജിങ് പാഡ് രൂപകല്പന ചെയ്തിരിക്കുന്നത്.

32 ജിബി സ്റ്റോറേജ് ഡിവൈസും 1 ജി.ബി RAM ഉം 1.5GHz ഡ്യുവല്‍ കോര്‍ പ്രൊസസ്സറും നോക്കിയ ലൂമിയ 920യുടെ പ്രത്യേകതകളാണ്. 4.5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയും ഈ ഫോണിനുണ്ട്.

Advertisement