ഫിന്നിഷ് മൊബൈല്‍ ഫോണ്‍ നിര്‍മാണ ഭീമന്‍മാരായ നോക്കിയ അവരുടെ ആദ്യ എന്‍.എഫ്.സി  വിന്‍ഡോസ് ഫോണായ  ലൂമിയ 610 പുറത്തിറക്കി. യൂറോപ്പിലെ ടെലികോം ഓപ്പറേറ്ററായ ഓറഞ്ചുമായി സഹകരിച്ചാണ് ലൂമിയ വിപണിയിലെത്തിക്കുന്നത്.

ബ്ലൂ ടൂത്ത് പോലുള്ളവയുടെ സഹായമില്ലാതെ തന്നെ അടുത്തടുത്തുള്ള രണ്ട് ഡിവൈസുകള്‍ക്ക് റേഡിയോ ഫ്രീക്വന്‍സിയിലൂടെ ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് എന്‍.എഫ്.സി അഥവാ നിയമര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍. ബ്ലൂടൂത്തിനെക്കാള്‍ വേഗതയേറിയ കണക്ഷനാണിത്. ഇതിലെ പേമെന്റ് സൗകര്യം ക്രെഡിറ്റ് കാര്‍ഡിന് പകരമായി ഉപയോഗിക്കാം.

3.7 ഇഞ്ച് ഡിസ്‌പ്ലേയും, അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയും, 800 മെഗാഹെട്‌സ് ക്വാല്‍കോം പ്രോസസറും ലൂമിയ 610ന്റെ സവിശേഷതകളാണ്.

ലൂമിയ 610ന്റെ വരവോടെ ഈ വര്‍ഷം  സെല്‍ഫോണ്‍  വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍  കഴിയുമെന്നാണ് നോക്കിയയുടെ പ്രതീക്ഷ.  ഈ വര്‍ഷാവസാനത്തോടെ ഇത്  വിപണിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.