എഡിറ്റര്‍
എഡിറ്റര്‍
നോക്കിയ ലൂമിയ 525: 4 ഇഞ്ച് ഡിസ്‌പ്ലേ, 1 ജിബി റാം, 5 എം.പി ക്യാമറ
എഡിറ്റര്‍
Wednesday 27th November 2013 4:45pm

Nokia-Lumia-525

ന്യൂദല്‍ഹി: നോക്കിയ ലൂമിയ 525 സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. മുന്‍ഗാമിയായ ലൂമിയ 520 യോട് ഏറെ സാദൃശ്യമാണ് പുതിയ മോഡലിനുള്ളത്. 4 ഇഞ്ചാണ് ലൂമിയ 525 ന്റെ ഡിസ്‌പ്ലേ.

5 മെഗാപിക്‌സലാണ് ക്യാമറ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ് ഉള്ളത്. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി മൈക്രോ എസ്ഡി കാര്‍ഡ് മെമ്മറി എന്നിവയുമുണ്ട്.

വിന്‍ഡോസ് ഫോണ്‍ 8 ഒ.എസാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. ഡിസംബര്‍ 14 മുതല്‍ സിങ്കപ്പൂരില്‍ ഫോണ്‍ ലഭ്യമാകും. ഇന്ത്യയില്‍ എന്നെത്തുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.

Advertisement