എഡിറ്റര്‍
എഡിറ്റര്‍
നോക്കിയ ലൂമിയ 525 ന്റെ ചിത്രങ്ങള്‍ പുറത്തായി
എഡിറ്റര്‍
Thursday 7th November 2013 3:13pm

lumia-525

ലൂമിയ 520 ന് ശേഷം നോക്കിയ പുറത്തിറക്കുന്ന ലൂമിയ 525 ന്റെ ചിത്രങ്ങള്‍ പുറത്തായി.

ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിലാണ് ഫോണുള്ളത്. നോക്കിയ ലൂമിയ 520 മായി ഏതാണ്ട് സാമ്യം പുലര്‍ത്തുന്നതാണ് പുതിയ ഡിവൈസും.

3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 480X800 പിക്‌സലാണ് ഫോണ്‍. എല്‍.സി.ഡി ഡിസ്‌പ്ലേയുമുണ്ട്. 1 ജിഎച്ച് സെഡ് ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

1 ജിബിയാണ് റാം. 8 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജും െൈമക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെയായി ഉയര്‍ത്താനും സാധിക്കും.

1430 എം.എ.എച്ചാണ് ബാറ്ററി ലൈഫ്. മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലാണ്. 124 ഗ്രാമാണ് ഫോണിന്റെ ഭാരം.

വൈഫൈ, ബ്ലുടൂത്ത്, എ.ജി.പി.എസ്, ജി.പി.എസ്, 3 ജി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

Advertisement