ന്യൂദല്‍ഹി: നാവിഗേഷന്‍ ആപ്പുമായി നോക്കിയ എത്തിയിരിക്കുന്നു. സിറ്റി ലെന്‍സ് എന്ന പുതിയ ആപ്പില്‍ ഉപയോക്താക്കള്‍ക്ക് നഗരത്തിലെ പ്രധാന തെരുവുകളും റസ്‌റ്റോറന്റുകളുമെല്ലാം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.

Ads By Google

നോക്കിയ ലൂമിയ സീരീസിലും മറ്റ് സ്മാര്‍ട്‌ഫോണുകളിലുമാവും പുതിയ അപ്ലിക്കേഷന്‍ ഉണ്ടാവുക.

പുതിയ അപ്ലിക്കേഷനിലൂടെ നഗരത്തിലെ പ്രധാന തെരുവുകള്‍, ഷോപ്പിങ് മോളുകള്‍, ഹോട്ടലുകള്‍, പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവയെകുറിച്ചെല്ലാം സിറ്റി ലെന്‍സ് ഉപയോക്താക്കളെ അറിയിക്കുമെന്ന് നോക്കിയ ഇന്ത്യ ഡയറക്ടര്‍ വി.രാമനാഥ് പറയുന്നു.

നോക്കിയ ലൂമിയ 800, 710, 900 എന്നിവയിലും നോക്കിയ 700, 701, എന്‍ 8 തുടങ്ങിയ സ്മാര്‍ട്‌ഫോണുകളിലും പുതിയ ആപ് ലഭ്യമാകും.