Categories

നോക്കിയ E-7 പുറത്തിറക്കി

ന്യൂദല്‍ഹി: എല്ലാം ഒരു മൊബൈലില്‍- നോക്കിയയുടെ പുതിയ E-7 ഫോണിനെ ഇങ്ങനെ വിശേഷിപ്പിച്ചാല്‍ അധികമാവില്ല. 29,999 രൂപ മുതല്‍ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാനാണ് പുറത്തിറക്കിയത്.

പുതു തലമുറയുടെ ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞുള്ള ഫോണാണ് E-7. മൈക്രോസോഫ്റ്റ് ആക്റ്റിവ് സിങ്ക് സപ്പോര്‍ട്ടോടെയുള്ള ഫോണിന് 4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, വീഡിയോ ഷെയറിംഗ്, ക്യാമറ, ജി.പി.എസ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും E-7 ലുണ്ട്.

ക്വിക്ക് ഓഫീസ് ഡൈനമിക് പ്രീമിയം, അഡോബ് പി.ഡി.എഫ് റീഡര്‍, മോഷണം തടയാനുള്ള പ്രത്യേക സോഫ്റ്റ് വെയര്‍ തുടങ്ങി മറ്റനവധി പ്രത്യേകതകളും പുതിയ മൊബൈലിനെ വ്യത്യസ്തമാക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.