മുസാഫര്‍നഗര്‍: ഉപഭോക്താവിന് വില്‍പ്പനാനന്തര സേവനം നല്‍കാതിരുന്ന നോക്കിയക്ക് പിഴ. മുസാഫര്‍നഗറിലെ ജില്ലാ ഉപഭോക്തൃ പരിഹാര ഫോറമാണ് കമ്പനിക്ക് 4000 രൂപ പിഴയിട്ടത്.

നോക്കിയയുടെ ഹാന്‍ഡ്‌സെറ്റ് വാങ്ങിയ മുഹമ്മദ് അലി എന്നയാളാണ് കമ്പനിക്കെതിരേ പരാതി നല്‍കിയത്. കാലാവധികഴിയുന്നതിന് മുമ്പേ ഹാന്‍ഡ്‌സെറ്റ് കേടായെന്നും എന്നാല്‍ മാറ്റി നല്‍കാനോ തന്റെ പരാതി കേള്‍ക്കാനോ കമ്പനി തയ്യാറായില്ലെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയിത്.

പരാതിക്കാരന് പുതിയ സെറ്റ് നല്‍കാനോ അല്ലെങ്കില്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കാനോ തയ്യാറാവണമെന്ന് ഫോറം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.