നോക്കിയ ആശ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ആശാ 202, 302 വിപണിയിലിറങ്ങി.

2.4 ടച്ച് സ്‌ക്രീന്‍ മോഡലായ ആശ 202 ന് ഡ്യുവല്‍ സിം സൗകര്യവുമുണ്ട്. 2.0 മെഗാപിക്‌സലാണ് ഇതിന്റെ ക്യാമറ. കൂടാതെ മ്യൂസിക് പ്ലേയര്‍, എഫ്.എം റേഡിയോ, നോക്കിയ ബ്രൗസര്‍, ബ്ലൂ ടൂത്ത് കണക്ടിവിറ്റി, 32 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയും ആശാ 202 നുണ്ട്. 4,149 രൂപയാണ് ഇതിന്റെ വില. എയര്‍സെല്‍, എയര്‍ടെല്‍, റിലയന്‍സ്, ടാറ്റാ ഡോകോമോ എന്നിവയുടെ ആറുമാസത്തേക്കുള്ള 100 എം.ബി ഡാറ്റയും ആശാ 202 നോടൊപ്പം ലഭ്യമാകും.

qwetry ഹാന്‍ഡ് സെറ്റാണ് ആശ 302. 1 ghz പ്രോസസ്സര്‍, 3.2 എം.പി. (4x ഡിജിറ്റല്‍ സൂം) ക്യാമറ, എന്നിവയാണ് ആശ 302 വിന്റെ പ്രത്യേകതകള്‍. 6,919 രൂപയാണ് ഇതിന്റെ വില.