Administrator
Administrator
സ്മാര്‍ട്ടാവാന്‍ നോക്കിയയും മൈക്രോസോഫ്റ്റും ഒന്നിക്കുന്നു
Administrator
Friday 11th February 2011 4:01pm

ലണ്ടന്‍: സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കിടമല്‍സരം പ്രതിരോധിക്കാനായി നോക്കിയയും മൈക്രോസോഫ്റ്റും ഒന്നിക്കുന്നു. ഗൂഗിളിന്റേയും ആപ്പിളിന്റേയും കടുത്ത വെല്ലുവിളി ഇനി ഒന്നിച്ച് നേരിടാനാണ് നീക്കം.

ഇനി മുതല്‍ നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണിനായി മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ് വെയര്‍ ആയിരിക്കും ഉപയോഗിക്കുക. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ് വെയര്‍ ടെക്‌നോളജി ഏറെ പ്രതീക്ഷയോടെയാണ് വന്നതെങ്കിലും പ്രതീക്ഷിച്ച ചലനമുണ്ടാക്കാനായിരുന്നില്ല.

സാങ്കേതിരംഗത്തെ മുന്‍നിരകമ്പനികളായ രണ്ടുപേര്‍ക്കും ഒരുപോലെ ഗുണകരമാകുന്നതായിരിക്കും പുതിയ നീക്കമെന്നാണ് വിലയിരുത്തുന്നത്.

Advertisement