എഡിറ്റര്‍
എഡിറ്റര്‍
നോക്കിയയുടെ എക്കാലത്തെയും മികച്ച ഫീച്ചര്‍ ഫോണ്‍ 3310 ഇന്ത്യയില്‍ ലോഞ്ചു ചെയ്തു; വില അത്ഭുതപ്പെടുത്തുന്നത്
എഡിറ്റര്‍
Tuesday 16th May 2017 2:15pm

നോക്കിയയുടെ എക്കാലത്തെയും മികച്ച ഫീച്ചര്‍ ഫോണ്‍ നോക്കിയ3310(2017) ന്റെ നവീകരിച്ച മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. പുതിയ ഫീച്ചറോടെ വരുന്ന പുതിയ നോക്കിയ 3310 വിലയിലും അത്ഭുതം ഒളിപ്പിച്ചിട്ടുണ്ട്. മെയ് 18 മുതല്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും. 3310 തന്നെയായിരിക്കും ഫോണിന്റെ വില.

നോക്കിയയുടെ പുതിയ വരവ് തൊണ്ണുറുകളില്‍ ഇതേ ഫോണ്‍ ഉപയോഗിച്ചവരുടെ മനം കവരാനാണ്. അന്നത്തെ അതേ രൂപത്തില്‍ വരുന്ന ഫോണ്‍ പക്ഷേ നാല് കളറുകളിലാണ്.

മഞ്ഞ, ചുവപ്പ്, നീല, ചാരക്കളറുകളിലാണ് പുതിയ വരവ്. അത്ഭുതപ്പെടുത്തുന്ന ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു ആകര്‍ഷണം. ഒരു മാസത്തോളം ചാര്‍ജ് നില്‍ക്കും.


Must Read: ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഷാഹി ഇമാം ‘രാജ്യവിരുദ്ധ’ പരാമര്‍ശം നടത്തിയെന്നാരോപണം: ഇമാമിനെ നീക്കണമെന്ന് പള്ളി ട്രസ്റ്റീ ബോര്‍ഡ് 


30+ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ് 115.6, 51.2, 12.8സെ.മി വലിപ്പമാണ് ഉണ്ടാവുക, ഭാരം 79.6ഗ്രാം. 2.4 ഇഞ്ച് ക്യു.വി.ജെ.എ ഡിസ്പ്ലേയുള്ള ഫോണില്‍ 1200 എം.എ.എച്ച് ബാറ്ററിയായിരിക്കും.

പുതുതായി 16എം.ബി ഇന്റേണല്‍ മെമ്മറി 32 ജി.ബി വരെ ഉയര്‍ത്താം. എഫ്.എം റേഡിയോയും മ്യൂസിക് പ്ലയറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫല്‍ഷ് ലൈറ്റോട് കൂടിയ 2 എം.പി ക്യാമറയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2ജിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് സിം ഉപയോഗിക്കാം.

Advertisement