Administrator
Administrator
നോയ്ഡ സഹോദരിമാരില്‍ സൊണാലിയുടെ നില മെച്ചപ്പെട്ടു
Administrator
Thursday 14th April 2011 3:35pm

noida,anuradha,sonali,noida sistersനോയ്ഡ: നോയ്ഡയിലെ വീട്ടില്‍ സ്വയം തീര്‍ത്ത തടവറയില്‍ നിന്ന് രക്ഷപെടുത്തിയ സൊണാലിയുടെ നില മെച്ചപ്പെട്ടു. സൊണാലി അപകട നിലതരണം ചെയ്തുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും സൊണാലിയുടെ രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നാല്‍പതുകാരായ അനുരാധയെയും സഹോദരി സൊണാലിയെയും സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരാണ് വ്യാഴാഴ്ച നോയ്ഡയിലെ സെക്ടര്‍ 29 ല്‍ ഉള്ള വീട്ടില്‍ നിന്ന് പുറത്ത് എത്തിച്ചത്. വീട്ടില്‍ നിന്നും പുറത്തെത്തിച്ചപ്പോള്‍ ഇവര്‍ നടക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഭക്ഷണം കഴിക്കാത്തതിനാല്‍ ഇവര്‍ക്ക് കുട്ടികളുടെയത്ര ഭാരമേ ഉണ്ടായിരുന്നുള്ളൂ.

മൂത്ത സഹോദരി അനുരാധ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സൊണാലിയെ കൈലാഷ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സൊണാലിക്ക് പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും ഡിപ്രഷനുമുണ്ട്. ഇവരുടെ രക്തസമ്മര്‍ദ്ദം വളരെ കുറഞ്ഞ നിലയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പത്ത് വര്‍ഷത്തിനു മുമ്പ് ഇവരുടെ മാതാപിതാക്കള്‍ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷമാദ്യം ഏകസഹോദരന്‍ പിണങ്ങിപ്പോയതോടെ ഇവര്‍ മാനസികമായി തീര്‍ത്തും തകര്‍ന്നനിലയിലാവുകയും വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുകയുമായിരുന്നു. ആറ് മാസമായി ഇവര്‍ വീട്ടിനുള്ളില്‍ തന്നെയായിരുന്നു.

Advertisement