നോയിഡ: വനിതാ സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ കേസില്‍ ബി പി ഒ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ സ്പാര്‍ഷ് ഇന്റര്‍നെറ്റ് കാള്‍ സെന്ററിലെ ജീവനക്കാരി പൂജാ ഭാട്ടിയ(23)യെ കഴിഞ്ഞ ഹോളി ദിവസം കാണതായിരുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പൂജയുടെ മേല്‍ജീവനക്കാരന്‍ ബല്‍ജീത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. താന്‍ പൂജയെ കൊലപ്പെടുത്തി ഫരീദാബാദില്‍ ഉപേക്ഷിച്ചതായി ബല്‍ജീത്ത് പിന്നീട് പോലീസിനോട് കുറ്റസമ്മതം നടത്തി. പൂജയും ബല്‍ജീത്തും പ്രണയത്തിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. പൂജയുടെ മൃതദേഹം പിന്നീട് ഭട്കല്‍ തടാകത്തില്‍ നിന്നും കണ്ടെത്തി.