തിരുവനന്തപുരം: പുതിയ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം എന്‍.ഒ.സി അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് അടുത്തവര്‍ഷം മാത്രമേ എന്‍.ഒ.സി നല്‍കൂവെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ എന്‍.ഒ.സിക്ക് അപേക്ഷിച്ച സ്‌കൂളുകള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. അടുത്തവര്‍ഷം സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായി പുതിയ അപേക്ഷകള്‍ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.