എഡിറ്റര്‍
എഡിറ്റര്‍
ടി.പി. ചന്ദ്രശേഖരന്റെ രക്തത്തിന് വില പറയാന്‍ ആരെയും അനുവദിക്കില്ല: എന്‍. വേണു
എഡിറ്റര്‍
Monday 24th March 2014 5:30pm

n.venu

ടി.പി. ചന്ദ്രശേഖരന്റെ രക്തത്തിന് വില പറയാന്‍ വി.എസ് അടക്കം ആരെയും അനുവദിക്കില്ലെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു. വി.എസ് വലതു പക്ഷ അവസരവാദ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കമ്മ്യൂണിസത്തെ വിറ്റ് കാശുണ്ടാക്കിയവനാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെന്നും  അദ്ദേഹത്തെ സി.പി.എം വിലക്കെടുത്തിരിക്കുകയാണെന്നും വേണു പറഞ്ഞു.

ആര്‍.എം.പി കോണ്‍ഗ്രസിന്റെ വാലാണെന്ന് വി.എസ് അഭിപ്രായപ്പെട്ടപ്പോള്‍ ആര്‍.എം.പി കോണ്‍ഗ്രസിന്റെ ബി ടീമായി മാറിയെന്നും ടി.പി ചന്ദ്രശേഖരന്‍ വധം എന്ന ഒരു അജണ്ട മാത്രമാണ് ആര്‍.എം.പിക്ക് ഉള്ളതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു രംഗത്ത് വന്നിരിക്കുന്നത്.

Advertisement