ബീജിങ്: തടവില്‍ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍ ലിയു സിയാബോയ്ക്ക് സമാധാന നൊബേല്‍ നല്‍കിയതിനെച്ചൊല്ലി ചൈനയും നോര്‍വേയും തമ്മില്‍ ഇടയുന്നു. സിയാബോയ്ക്ക് നൊബേല്‍ നല്‍കിയതില്‍ പ്രതിക്ഷേധിച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ നടത്താനിരുന്ന നോര്‍വേ സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ നോര്‍വെയിലെ നേതാക്കളുമായി ചൈനയില്‍വെച്ച് നടത്താനിരുന്ന ഉഭയകക്ഷിചര്‍ച്ചകളും റദ്ദാക്കിയിട്ടുണ്ട്. സിയാബോയ്ക്കാണ് നൊബേല്‍ നല്‍കുന്നതിനു മുമ്പേ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. സിയാബോയ്ക്ക് നൊബേല്‍ നല്‍കിയാല്‍ നോര്‍വെയുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിക്കുമെന്നും ചൈന മുന്നറിയിപ്പു നല്‍കിയിരുന്നു.