Categories

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു


nobel-prizeസ്‌റ്റോക്ക്‌ഹോം: വിവര സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച മൂന്ന് ഗവേഷകര്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം. ചൈനീസ് വംശജനായ ബ്രിട്ടീഷ് ഗവേഷകന്‍ ചാള്‍സ് കയോ, അമേരിക്കന്‍ ഗവേഷകരായ വില്ലാര്‍ഡ് ബോയില്‍, ജോര്‍ജ് സ്മിത്ത് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ചാള്‍സ് കയോക്ക് ആധുനിക കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കിയ ഫൈബര്‍ ഓപ്ടിക് കേബിളുകള്‍ വികസിപ്പിക്കുന്നതില്‍ വഹിച്ച പങ്കിനും ബോയിലിനും സ്മിത്തിനും ഡിജിറ്റല്‍ ക്യാമറകളുടെ മുഖ്യഭാഗമായി പ്രവര്‍ത്തിക്കുന്ന ചാര്‍ജ്ഡ് കപ്പിള്‍ഡ് ഡിവൈസ് (സി.സി.ഡി) വികസിപ്പിച്ചതിനുമാണ് സമ്മാനം.

സമ്മാനത്തുകയായ 14 ലക്ഷം ഡോളറില്‍ പകുതി ചാള്‍സ് കയോക്ക് ലഭിക്കും. ബാക്കി പകുതി മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് പങ്കിടും. വൈദ്യശാസ്ത്ര നോബല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ക്രോമസോമുകളുമായി ബന്ധപ്പെട്ട് കോശപ്രക്രിയകളെക്കുറിച്ച് നടത്തിയ സുപ്രധാന കണ്ടെത്തലിന് അമേരിക്കന്‍ ഗവേഷകരായ എലിസബത്ത് ബ്ലാക്‌ബേണ്‍, കാരള്‍ ഗ്രെയ്ഡര്‍, ജാക് സോസ്റ്റാക് എന്നിവരാണ് സമ്മാനം പങ്കുവെച്ചത്. രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ബുധാനാഴ്ച പ്രഖ്യാപിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.