സ്റ്റോക്ക്‌ഹോം: രസതതന്ത്രത്തിനുള്ള ഈവര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് ഹെക്ക്, ഐച്ചി നെജിഷി, അകിര സുസുക്കി എന്നിവര്‍ചേര്‍ന്ന് പങ്കിട്ടു. ഓര്‍ഗാനിക് രസതന്ത്രത്തിലെ പഠനങ്ങള്‍ക്ക് സഹായിക്കുന്ന പല്ലാഡിയം കാറ്റലൈസ്ഡ് സംവിധാനം രൂപകല്‍പ്പന നടത്തിയതാണ് ഇവരെ പുരസ്‌കാരത്തിനര്‍ഹരാക്കിയത്. ഹെക്കും നെജിഷിയും അമേരിക്കന്‍ പൗരന്‍മാരാണ്. സുസുക്കി ജപ്പാന്‍ പൗരനാണ്.

ഓര്‍ഗാനിക് കെമിസ്ട്രിയില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് മൂവരെയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി അറിയിച്ചു. ഹെക്കിന്റേയും നെജിഷിയുടേയും സുസുക്കിയുടേയും ഗവേഷണങ്ങള്‍ കാര്‍ബണ്‍ സംയുക്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ വിപ്ലവങ്ങള്‍ വരുത്താന്‍ സഹായിച്ചെന്നും അക്കാദമി വിലയിരുത്തി.