സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം മൂന്നു വനിതകള്‍ പേര്‍ പങ്കിട്ടു. ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലെമ ഗോബ്‌വി, തവാക്കുല്‍ കര്‍മാന്‍ എന്നിവരാണ് സമാധാന നൊബേല്‍ സമ്മാനം പങ്കിട്ടത്.

സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി നടത്തിയ അഹിംസാത്മക സമരത്തിനാണ് നൊബേല്‍. ലൈബീരിയയുടെ ആദ്യ വനിതാ പ്രസിഡന്റാണ് 73കാരിയായ ഐലന്‍ ജോണ്‍സണ്‍. യെമനി മനുഷ്യാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമാണ് 32 വയസുള്ള തവക്കുല്‍ കര്‍മാന്‍. 2003ലെ ലൈബീരിയന്‍ ആഭ്യന്തര കലാപസമയത്ത് സമാധാനപ്രവര്‍ത്തകയായിരുന്നു ലെമ ബോവി.