എഡിറ്റര്‍
എഡിറ്റര്‍
മലാല യൂസഫ്‌സായ്ക്ക് നോബെല്‍പുരസ്‌കാരത്തിന് നാമനിര്‍ദേശം
എഡിറ്റര്‍
Saturday 2nd February 2013 12:00pm

ഓസ്ലോ: മലാല യൂസഫ്‌സായ്ക്ക് നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം.  പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് താലിബാന്റെ ഭീകരാക്രമണത്തിന് വിധേയയാകേണ്ടി വന്ന മലാലയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം നടത്തിയതായാണ് റിപ്പോര്‍ട്ട്.

Ads By Google

ഫെബ്രുവരി ഒന്നിനായിരുന്നു നാമനിര്‍ദേശത്തിനുള്ള അവസാനതിയ്യതി. മലാലയ്ക്ക് പുരസ്‌കാരം നല്‍കുന്നത് സമയോചിതം മാത്രമല്ല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിളിച്ചോതുന്നതാണെന്ന് ഓസ്ലോ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ക്രിസ്റ്റ്യന്‍ ബര്‍ഗ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് താലിബാന്റെ ക്രൂരതയ്ക്ക് മലായ വിധേയയായത്. പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ വെച്ച് സ്‌കൂള്‍ ബസ് തടഞ്ഞ് നിര്‍ത്തി പിടിച്ചിറക്കി മലാലയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് തലയ്ക്ക് ഗുഗുരതരമായി പരിക്കേറ്റ മലാലയെ ബ്രിട്ടണിലെ ഹൂസ്റ്റണ്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

ചികിത്സയ്ക്കുശേഷം ഇവര്‍ ആശുപത്രിവിട്ടിരുന്നു.  പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് മലാല അക്രമിക്കപ്പെട്ടത്.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് താലിബാന്‍ തടയുന്നുവെന്ന് വ്യക്തമാക്കുന്ന മലാലയുടെ ഡയറി ഈ ആക്രമണത്തെ തുടര്‍ന്ന് ബിബിസി പുറത്തുവിട്ടതോടെയാണ് ഈ പതിനഞ്ചുകാരിയെ ലോകശ്രദ്ധ നേടികൊടുത്തത്.

മലാലയുടെ പിതാവിന് പാക്‌സര്‍ക്കാര്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ ജോലി നല്‍കിയിരുന്നു. ഈ കുടുംബം ഇപ്പോള്‍ ബ്രിട്ടനിലാണ്.

Advertisement