ഓസ്ലോന്മ: ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ആണവ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന ICAN എന്ന സംഘടനയ്ക്ക്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷനല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് നൂക്ലിയര്‍ വെപ്പണ്‍സ്.

ഐ.സി.എഎന്നിന് 100ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 300 നോമിനേഷനുകളില്‍നിന്നാണ് നൊബേല്‍ സമിതി പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്.


Dont Miss കേരളത്തിലെ ബി.ജെ.പിയുടെ ശത്രു ബി.ജെ.പി തന്നെ; ഇന്ത്യാ ടുഡേ നിരത്തുന്ന അഞ്ച് കാരണങ്ങള്‍


ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ ഐകാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 2007ല്‍ നിലവില്‍ വന്ന ‘ഐകാന്’ 101 രാജ്യങ്ങളിലായി 468 പങ്കാളികളുണ്ട്.

2006ല്‍ നൊബേലിന് അര്‍ഹരായ, ആണവയുദ്ധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍മാരുടെ രാജ്യാന്തര സംഘടന (ഇന്റര്‍നാഷനല്‍ ഫിസിഷ്യന്‍സ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ന്യൂക്ലിയര്‍ വാര്‍) ഫിന്‍ലന്‍ഡില്‍ നടന്ന കോണ്‍ഗ്രസിലാണ് ഐകാന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.