Categories

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ പങ്കിട്ടു

സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ പങ്കിട്ടു. അമേരിക്കക്കാരനായ ബ്രൂസ് ബ്യൂട്ട്‌ലര്‍, ഫ്രഞ്ച് ശാസ്ത്രഞ്ജനായ ജൂള്‍സ് ഹോഫ്മാന്‍, കാനഡക്കാരനായ റാല്‍ഫ് സ്റ്റെയിന്‍മാന്‍ എന്നിവരാണ് വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടത്. കാന്‍സര്‍ പോലോത്ത രോഗങ്ങളുടെ പ്രതിരോധ മേഖലയില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം.

ബ്രൂസ് ബ്യൂട്ട്‌ലര്‍ കലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശസ്ത്രജ്ഞനാണ്. ജൂള്‍സ് ഹോഫ്മാന്‍ ഫ്രാന്‍സിലെ ലക്‌സബര്‍ഗ് സ്വദേശിയാണ്. ഈ മേഖലയിലെ കൂടുതല്‍ വിശദമായ പഠനത്തിനാണ് റാല്‍ഫ് സ്റ്റെയിന്‍മാന്‍ ഇവരോടൊപ്പം നൊബേല്‍ പങ്കിട്ടത്. ന്യൂയോര്‍ക്കിലെ റോക്കഫില്ലര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.

ഊര്‍ജ്ജതന്ത്രം, സാഹിത്യം, രസതന്ത്രം, സമാധാനം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലുള്ള നൊബേലുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.