ചെന്നൈ: അധ്വാനിക്കാത്തവര്‍ക്ക് ശമ്പളമില്ലെന്ന തത്വം എം.എല്‍.എമാരുടെ കാര്യത്തിലും പ്രാവര്‍ത്തികമാക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. സമരത്തില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനെക്കുറിച്ചാണ് താരത്തിന്റെ പ്രതികരണം.

റിസോര്‍ട്ടുകളില്‍ കഴിഞ്ഞ് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നവര്‍ക്കും ഇത് ബാധകമല്ലേ എന്നാണ് താരത്തിന്റെ ചോദ്യം.


Also Read: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍


‘സമരത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് ബഹുമാനപ്പെട്ട കോടതി താക്കീത് നല്‍കിയിരിക്കുന്നു. സ്വന്തം പണിചെയ്യാതെ മാറി നില്‍ക്കുന്ന എം.എല്‍.എമാര്‍ക്കും സമാനമായ താക്കീത് നല്‍കണമെന്ന ഞാന്‍ കോടതിയോട് അഭ്യര്‍ഥിക്കുകയാണ്’.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും തമിഴ്‌നാട്ടില്‍ സമരം ചെയ്യുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്.

നേരത്തെ എം.എല്‍.എമാരുടെ ശമ്പളം സര്‍ക്കാര്‍ ഒരു ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് എ.ഐ.ഡി.എം.കെ എം.എല്‍.എമാര്‍ക്കെതിരെ താരം നേരത്തെ രംഗത്തെത്തിയിരുന്നു.