എഡിറ്റര്‍
എഡിറ്റര്‍
ഈ വര്‍ഷം വനിതകളുടെ ലോക ഓപ്പണ്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് ഉണ്ടാവില്ല
എഡിറ്റര്‍
Monday 11th November 2013 6:13pm

nicol-david

ന്യൂദല്‍ഹി: വനിതകളുടെ ലോക ഓപ്പണ്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷം ഉണ്ടാകില്ല. 1991-ല്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മത്സരങ്ങള്‍ മാറ്റി വയ്ക്കുന്നത്.

ഈ കലണ്ടര്‍ വര്‍ഷം വേള്‍ഡ് ഓപ്പണ്‍ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ ശരി വെച്ച് കൊണ്ടാണ് വനിതാ സ്‌ക്വാഷ്  അസോസിയേഷന്‍ തീരുമാനമറിയിച്ചത്.

തീരുമാനമറിയിച്ച് കൊണ്ട് താരങ്ങള്‍ക്കും അസോസിയേഷന്‍ ഇ-മെയ്ല്‍ സന്ദേശമയച്ചിട്ടുണ്ട്.

‘2013-ല്‍ ലോക വനിതാ ചാമ്പ്യന്‍ഷിപ്പ് ഉണ്ടാവില്ലെന്ന് പ്രഖ്യാപിക്കുന്നതില്‍ ഖേദമുണ്ട്. സാധ്യമായ എല്ലാ വഴികളും ശ്രമിച്ചെങ്കിലും ഇത്തവണ മത്സരങ്ങള്‍ നടത്താന്‍ സാധിക്കില്ല.’ അസോസിയേഷന്റെ ആക്ടിങ് ടൂര്‍ പ്രസിഡന്റും വടക്കേ അമേരിക്കയുടെ ഡയറക്ടറുമായ സുസീ പിയര്‍പോണ്ട് പറയുന്നു.

‘മത്സരത്തെക്കുറിച്ചും താരങ്ങളെക്കുറിച്ചും ആലോചിച്ചതിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2014-ന്റെ തുടക്കത്തില്‍ തന്നെ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ഞങ്ങള്‍ ആലോചിക്കുന്നത്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം കെയ്മാന്‍ ഐലന്റില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിന്റെ പേരില്‍ തന്നെയായിരിക്കും ചാമ്പ്യന്‍ഷിപ്പ് പട്ടം. ലോക ഒന്നാം നമ്പര്‍ വനിതാ സ്‌ക്വാഷ് താരമാണ് നിക്കോള്‍ ഡേവിഡ്.

അടുത്ത വര്‍ഷം മാര്‍ച്ചോട് കൂടി 2013-ലെ ലോകചാമ്പ്യന്‍ഷിപ്പ് നടത്താനാണ് അസോസിയേഷന്‍ പദ്ധതിയിടുന്നത്. അതേ വര്‍ഷം അവസാനം 2014-ലെ ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിക്കും.

Advertisement