[nextpage title=”നോ വുമണ്‍ നോ ഡ്രൈവ്- വിപ്ലവത്തിന്റെ പുതിയ ഈരടികള്‍”]


ഇസ്‌ലാമിന്റെ വിസ്തൃതമായ ചരിത്രത്തിന്റെ നനവുണങ്ങിക്കിടക്കുന്ന മണ്ണാണ് സൗദിയിലേത്. ഖദീജയെന്ന കച്ചവടക്കാരയുടെ സംരക്ഷണയില്‍ മതപ്രബോധനം ആരംഭിച്ച പ്രവാചകനേയും, ഒട്ടകപ്പുറത്ത്  യുദ്ധം നയിച്ച ആയിഷയേയും ഒന്നും പറഞ്ഞ് കേട്ട പരിചയം പോലും സലഫി ഭരണമുള്ള ഇന്നത്തെ സൗദി അറേബ്യക്ക് ഉണ്ടാവില്ല.


no-wemon-no-drive-1line

തിയേറ്റര്‍ / ഹൈറുന്നിസ
 line

hyrunneesa-Pകാലത്തിനും ദേശത്തിനും ഭാഷക്കുമപ്പുറം സ്ത്രീയുടെ പരിസ്ഥിതി എല്ലായ്‌പോഴും വെറും വെളിമ്പുറങ്ങള്‍ മാത്രമായി നില നില്‍ക്കുകയാണെന്നാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുവാനുള്ള അവകാശത്തിന് വേണ്ടി നടക്കുന്ന പ്രക്ഷോഭങ്ങളും തെളിയിക്കുന്നത്.

എന്നാല്‍ ഒന്നോ രണ്ടോ  പാഴ്‌ച്ചെടികള്‍ മാത്രം മുളച്ചേക്കാവുന്ന ആ വെളിന്വുറങ്ങളില്‍ നിന്നാണ് നോ വുമണ്‍ നോ ഡ്രൈവ് എന്ന വിപ്ലവ മണമുള്ള പാട്ട് ഉയര്‍ന്ന വന്നിരിക്കുന്നത്.

പ്രതിരോധ ഗായകനെന്നറിയപ്പെടുന്ന ബോബ് മാര്‍ലിയുടെ ലോകപ്രശസ്തമായ നോ വുമണ്‍ നോ ക്രൈ എന്ന പാട്ടിന്റെ അനുകരണമാണ് 26കാരനായ സൗദി സ്വദേശി ഹിഷാം ഫഗീഹിന്റെ നോ വുമണ്‍ നോ ഡ്രൈവ്.

സ്ത്രീയെ രണ്ടാംകിട പൗര പോലുമായും അംഗീകരിക്കാത്ത സൗദിയുടെ ഭരണ-മത നേതൃത്വത്തെ അങ്ങേയറ്റം പരിഹസിച്ച് കൊണ്ടുള്ള ഈ ആല്‍ബം ഒരാഴ്ചക്കുളളില്‍ ലക്ഷങ്ങളാണ് യൂട്യൂബില്‍ കണ്ടത്.

ഇനി ഹിഷാമിന്റെ പ്രതിഷേധ സംഗീതം ഉയര്‍ന്ന് വന്ന വെളിമ്പുറങ്ങളിലേക്ക് പോകാം.

ഇസ്‌ലാമിന്റെ വിസ്തൃതമായ ചരിത്രത്തിന്റെ നനവുണങ്ങിക്കിടക്കുന്ന മണ്ണാണ് സൗദിയിലേത്. ഖദീജയെന്ന കച്ചവടക്കാരയുടെ സംരക്ഷണയില്‍ മതപ്രബോധനം ആരംഭിച്ച പ്രവാചകനേയും, ഒട്ടകപ്പുറത്ത്  യുദ്ധം നയിച്ച ആയിഷയേയും ഒന്നും പറഞ്ഞ് കേട്ട പരിചയം പോലും സലഫി ഭരണമുള്ള ഇന്നത്തെ സൗദി അറേബ്യക്ക് ഉണ്ടാവില്ല.

ഖദീജയും ആയിഷയുമെല്ലാം അവര്‍ക്ക് പ്രവാചക പത്‌നിമാരാരാണ്. സ്ത്രീയുടെ ധാര്‍മ്മികതയെ കുറിച്ച് പഠിപ്പിക്കുമ്പോഴെല്ലാം മാതൃകാ വനിതകളുടെ ഇത്തരം ചരിത്രങ്ങളെ യുക്തിപൂര്‍വ്വം വിസ്മരിക്കാനും അവര്‍ക്ക് പ്രത്യേക പാടവമുണ്ട്.

നോക്കിലും വാക്കിലും നടപ്പിലും ശരീരത്തിന്റെ നാലതിരുകളും കൃത്യമായി അടയാളപ്പെടുത്തുന്ന അവസ്ഥയില്‍ സ്ത്രീയെ നിലനിര്‍ത്തുന്നതിന് പി്ന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഉത്പന്നങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു ഉപഭോഗ സംസ്‌കാരത്തെ ലോകത്താകെ വളര്‍ത്തിയെടുക്കേണ്ട മുതലാളിത്തത്തിന്റെ  ആവശ്യകതയാണത്.

നിലവിലുള്ള പുരോഗമനപരമായ  ആശയങ്ങളെപ്പോലും അവര്‍ക്ക് പുറകോട്ടടിക്കേണ്ടതുണ്ട. ഏറ്റവും വലിയ മുതലാളിത്ത സാമ്രാജ്യത്തിനൊപ്പം തോളുരുമ്മി നിന്ന്  സൗദി അറേബ്യ ചെയ്യുന്നത് ഇത് തന്നെയാണ്.

no-wemon-no-drive-3ഇതില്‍ കൗതുകകരമായ കാര്യം സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍  പാടില്ലെന്ന് പറയുന്ന ഒരു നിയമവും സൗദിയിലില്ല എന്നതാണ്. എന്നാല്‍ വാഹനമോടിക്കുന്ന ദൃശ്യം യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിന് മനാല്‍ ഷരീഫ് എന്ന സ്ത്രീ 2011ല്‍ സൗദിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

തുടര്‍ന്നും നിരവധി സമര പരിപാടികള്‍ സൗദിയില്‍ നടന്നു. ഇത്തരത്തില്‍ പ്രക്ഷോഭം നടത്തുന്നവരെ ഉന്നമിട്ട് എറിഞ്ഞ് വീഴ്ത്താന്‍ ഭരണകൂടത്തിനുള്ള കഴിവ് എടുത്ത് പറയാതെ വയ്യ.

സ്ത്രീകള്‍ക്കായി പ്രത്യേക കമ്പോളങ്ങളും ആശുപത്രികളും സ്‌കൂളുകളുമൊക്കെ പണിഞ്ഞിടുന്നതോടെ അവളെ മുഖ്യധാരയില്‍ കൊണ്ടെത്തിച്ചുവെന്ന ഭാവമാണ് പൊതുവില്‍ ഇവര്‍ക്കുള്ളത്. ഇതൊരു സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമായി കാണേണ്ടവര്‍ക്ക് കാണാം. ചോദ്യം ചെയ്യേണ്ടവര്‍ക്ക ചെയ്യാം.

കേവലം ഒരു സ്റ്റിയറിങ് പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്താനാവുന്ന ഒന്നല്ല ഇത്. സ്ത്രീയെ വീട്ടകങ്ങളില്‍ അലങ്കാര വസ്തുവായി തൂക്കിയിടുമ്പോഴും, പൊതു നിരത്തില്‍ നിന്നും, ഭരണ-പൗരോഹിത്യ നേതൃ നിരയില്‍ നിന്നും ആട്ടിയോടിക്കുമ്പോഴും സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഉദ്ദരിക്കാന്‍ തക്ക രീതിയില്‍ മത പ്രമാണങ്ങള്‍ വളഞ്ഞ് വികൃതമായിപ്പോയി എന്നതാണ് ദുരന്തം.

വീണ്ടും ഹിഷാമിന്റെ നോ വുമണ്‍ നോ ഡ്രൈവിലേക്ക് വരാം. കറുപ്പിനും വെളുപ്പിനുമിടയില്‍ കാണാനാവാത്ത അനേകം നിറങ്ങളുണ്ടെന്ന് തന്റെ പാട്ടിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞ ബോബ് മാര്‍ലിയെ തന്നെ മാതൃകയായി സ്വീകരിക്കുന്നതിലൂടെ ഹിഷാം വിഷയത്തെ ഗൗരവത്തോടെയാണ് കണ്ടിരിക്കുന്നതെന്ന് മനസിലാക്കാം.

 

muslim-girl-3

എന്നാല്‍ അവതരണത്തില്‍ സ്വീകരിച്ചിരിക്കുന്ന നര്‍മ്മമാണ് നോ വുമണ്‍ നോ ഡ്രൈവിനെ ഇത്രത്തോളം ജനകീയമാക്കാന്‍ കാരണമായത്. പരമ്പരാഗത അറബ് വേഷത്തിലാണ് ഗായകന്‍ പാട്ടിന്റെ ദൃശ്യങ്ങളിലുള്ളത്.

ഡ്രൈവിങ് സീറ്റില്‍ നിന്നും സ്ത്രീകള്‍ പുറകു വശത്തെ രാജകീയതയിലേക്ക് മടങ്ങണമെന്ന ആഹ്വാനം ചെയ്യുന്ന പുരുഷ മേല്‍ക്കോയ്മയേയും വാഹനമോടിച്ചാല്‍ അണ്ഡാശയം ചുരുങ്ങുമെന് പറഞ്ഞ് പേടിപ്പെടുത്തുന്ന അഭ്യുദയകാംക്ഷികളേയും പുച്ഛത്തോടെ പാടി മടുപ്പിക്കാന്‍ ഹിഷാമിന് കഴിഞ്ഞു.

നോ വുമണ്‍ നോ ക്രൈ സമത്വ ലോകത്തെകുറിച്ചുള്ള പ്രതീക്ഷയിലാണ് പാടിയവസാനിക്കുന്നത്. നോ വുമണ്‍ നോ ഡ്രൈവ് അപ്രഖ്യാപിത നിയമങ്ങളെയെങ്കിലും തകര്‍ക്കുവാന്‍ നിങ്ങള്‍ക്കാവുന്നില്ലേയെന്ന പരിഹാസത്തിലും.  പാഴ്‌ച്ചെടികള്‍ മാത്രം മുളച്ച് പൊങ്ങുന്ന വെളിമ്പുറങ്ങളില്‍ നിന്ന് ഇത്തരം വിപ്ലവ മണമുള്ള സംഗീതമുയരുന്നത് ആശാവഹം തന്നെ.

അരുത്,  സ്ത്രീ വാഹനമോടിക്കരുത്
അരുത്, സ്ത്രീ വാഹനമോടിക്കരുത്

കുടുംബത്തോടൊപ്പം നിങ്ങള്‍ കാറുകളുടെ-
പിന്‍ സീറ്റിലിരുന്നിരുന്നത് ഞാനോര്‍ക്കുന്നു…

അപ്പോള്‍ നിങ്ങളുടെ അണ്ഡാശയങ്ങള്‍
സുരക്ഷിതമായിരിക്കും.

നിങ്ങള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാം.

നല്ല സുഹൃത്തുക്കള്‍ നമുക്കുണ്ട്
ചിലരെ വഴിയില്‍ വച്ച് നമുക്ക് നഷ്ടമായി.

പ്രകാശപൂര്‍ണ്ണമായ ഇന്നില്‍
നമുക്ക് ഇന്നലെയെ മറക്കാനാവില്ല.

അത് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ-
വാഹനങ്ങളുടെ ചാവി വലിച്ചെറിയൂ.

അരുത്, സ്ത്രീ വാഹനമോടിക്കരുത്
അരുത്,  സ്ത്രീ വാഹനമോടിക്കരുത്

കുഞ്ഞു പെങ്ങളേ, നിങ്ങളാ വളയത്തില്‍ തൊടരുത്
അരുത് ഡ്രൈവ് ചെയ്യരുത്.

കുടുംബത്തോടൊപ്പം നിങ്ങള്‍ കാറുകളുടെ-
പിന്‍ സീറ്റിലിരുന്നിരുന്നത് ഞാനോര്‍ക്കുന്നു…

കാറില്‍ പിന്‍സീറ്റിലിരിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് നിങ്ങളെ
എവിടെയും കൂട്ടിക്കൊണ്ട് പോകാം
കാരണം രാജ്ഞിമാര്‍ വാഹനമോടിക്കാറില്ലല്ലോ.

പക്ഷേ, നിനക്ക്  എനിക്ക് വേണ്ടി പാചകം ചെയ്യാമല്ലോ,
അതില്‍ നിന്നൊരു പങ്ക് ഞാന്‍ നിനക്ക് തരികയും ചെയ്യാം.

നിന്റെ വാഹനങ്ങള്‍ നിന്റെ പാദങ്ങളാണ്.
എപ്പോള്‍ ഞാന്‍ പറയുന്നുവോ?.
പക്ഷേ. വീട്ടിനകത്ത് മാത്രം

എല്ലാം ശുഭമായി തീരും….
എല്ലാം ശുഭമായി തീരും….
എല്ലാം ശുഭമായി തീരും….

അരുത്, സ്ത്രീ വാഹനമോടിക്കരുത്
അരുത്, സ്ത്രീ വാഹനമോടിക്കരുത്
അരുത്, സ്ത്രീ വാഹനമോടിക്കരുത്

കുഞ്ഞു പെങ്ങളേ, നിങ്ങളാ വളയത്തില്‍ തൊടരുത്
അരുത്, സ്ത്രീ വാഹനമോടിക്കരുത്

O മൊഴിമാറ്റം: ഹൈറുന്നിസ

line

സമുദായ സംരക്ഷകരേ, ഞങ്ങളെ വളരാന്‍ അനുവദിക്കൂ…

മാറാത്ത നേതൃത്വം മാറേണ്ട സമുദായം

‘യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്’