എഡിറ്റര്‍
എഡിറ്റര്‍
വെള്ളമില്ല: മെഡിക്കല്‍ കോളേജില്‍ ചികിത്സ മുടങ്ങി
എഡിറ്റര്‍
Friday 14th June 2013 11:00am

medical-college

കോഴിക്കോട്: വെള്ളാമില്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ മുടങ്ങി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് ഡയാലിസിസിനു വെള്ളമില്ലാതെ ചികിത്സ മുടങ്ങിയത്.

ചികിത്സയ്ക്ക് വെള്ളമില്ലാതായതോടെ ഡയാലിസിസിന് എത്തിയ രോഗികള്‍ ദുരിതത്തിലായി. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ട രോഗികളാണ് ചികിത്സയ്ക്ക് എത്തുന്നത്.

Ads By Google

തുടര്‍ച്ചയായ രണ്ടാംദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലാത്തതു കൊണ്ട് ഡയാലിസിസ് ചികിത്സ  മുടങ്ങുന്നത്.

രാവിലെ 8 മണി മുതലാണ് ഡയാലിസിസ് ചികിത്സ ആരംഭിക്കേണ്ടത്. മിക്കവരും ദൂരസ്ഥലങ്ങളില്‍ നിന്ന് അതിരാവിലെ ആശുപത്രിയില്‍ എത്തിയവരാണ്.

ഡയാലിസിസിനു വേണ്ട വെള്ളം ശേഖരിക്കുന്ന ടാങ്കിലേക്ക് വെള്ളം എത്താത്തതാണ് ചികിത്സയ്ക്ക് തടസമാകുന്നത്. ഡയാലിസിസ് ചികിത്സയ്ക്ക് ശുദ്ധീകരിച്ച ജലമാണ് ഉപയോഗിക്കേണ്ടത്.

ഇന്നലെയും വെള്ളമില്ലാതെ ഡയാലിസിസ് ചികിത്സ മുടങ്ങിയിരുന്നു. വാട്ടര്‍ അതോറിട്ടി ജീവനക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടാംദിവസവും വെള്ളം എത്തിയിട്ടില്ല.

Advertisement