എഡിറ്റര്‍
എഡിറ്റര്‍
‘വെള്ളവുമില്ല വെട്ടവുമില്ല’; സ്വച്ഛ് ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി മോദി സര്‍ക്കാര്‍ നിര്‍മ്മിച്ച 60 ശതമാനം ടോയ്‌ലറ്റുകളിലും വെള്ളമില്ല
എഡിറ്റര്‍
Saturday 13th May 2017 11:50pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ സ്വച്ഛ് ഭാരത് പദ്ധതിയില്‍ രാജ്യത്ത് നിര്‍മ്മിച്ച 60 ശതമാനം ടോയ്‌ലറ്റുകളിലും വെള്ളമില്ല. പത്തില്‍ ആറ് ടോയ്‌ലറ്റുകളും ഉപയോഗ ശൂന്യമായ് കിടക്കുകയാണെന്നാണ് സര്‍ക്കാര്‍ സര്‍വ്വേകള്‍ വ്യക്തമാക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Also read ‘ഗുജറാത്തിനെയും പിന്തള്ളി കേരളം’; ഭരണ നിര്‍വ്വഹണത്തില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് 


2019 ആകുമ്പോഴേക്കും രാജ്യത്തെ പൊതുവിട മലമൂത്ര-വിസര്‍ജ്ജ്യയിടമാക്കുമെന്ന മോദി സര്‍ക്കാരിന്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് (എന്‍.എസ്.എസ്.ഒ) നടത്തിയ പഠനത്തില്‍ രാജ്യത്തെ പൊതു ശുചിത്വ നിലവാരത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഒരുപാട് മേഖലകള്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും പറയുന്നു.

ദോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ ഗവണ്‍മെന്റ് സബ്‌സിഡി ഉപയോഗിച്ച് 3.5 കോടി ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചെന്നാണ് കണക്കുകള്‍. പൊതു ശുചിത്വം ലക്ഷ്യമിട്ട് 9,000ത്തോളം വീടുകള്‍ക്കും 3,000 മറ്റു മേഖലയിലും ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും എല്ലാ വീടുകള്‍ക്കും ശുചി മുറികള്‍ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.


Dont miss ‘മകളുടെ ജീവനറ്റ ദേഹം കണ്ടപ്പോള്‍ ഒരച്ഛനും ഇങ്ങനെ കാണാന്‍ ഇടവരരുതെന്ന് പ്രാര്‍ത്ഥിച്ച് പോയി’: പൂണെയില്‍ കൊലചെയ്യപ്പെട്ട രസീല രാജുവിന്റെ അച്ഛന്‍ പറയുന്നു 


ലക്ഷ്യത്തിവല്‍ നിന്ന് ഇപ്പോഴും ഒരുപാട് ദൂരെയാണ് സര്‍ക്കാരും നടപടികളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 55.4 ശതമാനം ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളമില്ലാത്തതിനാല്‍ പൊതു ഇടങ്ങള്‍ തന്നെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നഗരപ്രദേശങ്ങളില്‍ 7.5 ശതമാനം ജനങ്ങളും നിലവില്‍ പൊതുവിടങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും എന്‍.എസ്.എസ്.ഒ യുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ടോയ്‌ലറ്റുകളില്‍ വെള്ളവും ശരിയായ ഡ്രെയിനേജ് സംവിധാനവും ഇല്ലാത്തതിനാല്‍ മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ജനങ്ങള്‍ പുതുതായ് നിര്‍മ്മിച്ച ടോയ്‌ലറ്റുകള്‍ സ്‌റ്റോറൂമുകളായും അടുക്കളയുമായും ഉപയോഗിക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ടോയ്‌ലറ്റുകളുള്ള വീടുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും നഗരപ്രദേശങ്ങളുമായ് താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ ശതമാനത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു.


You must read this കണ്ണൂര്‍ കൊലപാതകം; ബി.ജെ.പി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറി ഗവര്‍ണര്‍; ഗവര്‍ണറെ വിമര്‍ശിച്ച് ബി.ജെ.പി 


വന്‍തോതില്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ശുചീകരണപ്രവര്‍ത്തനത്തിനായുള്ള വഴികള്‍ ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. ഗ്രാമപ്രദേശങ്ങളിലെ 40 ശതമാനത്തോളം ടോയ്‌ലറ്റുകളും ഡ്രെയിനേജുമായ് ബന്ധമില്ലാത്തവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement